ലണ്ടന്‍: ഭഗിനി നിവേദിതയുടെ പൂര്‍ണകായ പ്രതിമ വിംബിള്‍ഡണില്‍ നാളെ ഉയരും. യുകെ ശ്രീരാമകൃഷ്ണമിഷന്‍ വേദാന്തകേന്ദ്രത്തിലെ സ്വാമി സര്‍വസ്ഥാനന്ദ പ്രതിമ അനാച്ഛാദനം ചെയ്യും. പ്രവാസിയായ ശാരദ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ യുകെയില്‍ പ്രവര്‍ത്തിക്കുന്ന സിസ്റ്റര്‍ നിവേദിത സെലിബ്രേഷന്‍സാണ് പ്രതിമ സ്ഥാപിക്കുന്നത്.
നിവേദിതയുടെ സഹോദരന്‍ റിച്ച്മണ്ട് നോബിളിന്റെ കൊച്ചുമകളായ സെലേന്ദ്ര മാര്‍ഗോട്ട് ഗിയാര്‍ഡിനെ പരിചയപ്പെട്ടാണ് ശാരദ ഈ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. ശാരദയുടെ ക്ഷണം സ്വീകരിച്ച് സെലേന്ദ്ര കൊല്‍ക്കത്തയിലെത്തിയിരുന്നു. ഡെവണ്‍ഷയറിലെ ഗ്രേറ്റ് ടോറിങ്ടണിലുള്ള നോബിള്‍ കുടുംബത്തിന്റെ സെമിത്തേരിയില്‍ നിവേദിതയുടെ അര്‍ധകായ പ്രതിമ സ്ഥാപിക്കുന്നതിനും നേതൃത്വം നല്കിയത് ശാരദ സര്‍ക്കാരാണ്.
ബിധാനഗര്‍ രാമകൃഷ്ണ കേന്ദ്രത്തിലെ ഡോ. ചഞ്ചല്‍ ഡേ, എന്‍ജിനീയറിങ് ആന്‍ഡ് മാനേജ്മെന്റ് യൂണിവേഴ്‌സിറ്റി, ലോകമെമ്പാടുമുള്ള നൂറുകണക്കിന് നിവേദിത ആരാധകര്‍ എന്നിവരുടെ സഹായത്തോടെയാണ് പ്രതിമാ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഏഴടി ഉയരമുള്ള പ്രതിമ മുര്‍ഷിദാബാദ് സാരഗാച്ചിയിലെ ആര്‍കെഎം സെന്റര്‍ സെക്രട്ടറി സ്വാമി വിശ്വമയാനന്ദയാണ് മേല്‍നോട്ടത്തില്‍ നിര്‍മിച്ച് വിംബിള്‍ഡണിലെത്തിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: