Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വ്യാജ സര്‍ട്ടിഫിക്കറ്റ്: ട്രാവല്‍സ് ഉടമ റിമാന്‍ഡില്‍; നിഖിലിന് മാത്രമെ വ്യാജന്‍ നല്‍കിയിട്ടുള്ളു എന്ന് മൊഴി

എംഎസ്എം കോളേജില്‍ എംകോം പ്രവേശനത്തിന് എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസ് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കിയ കേസിലെ മൂന്നാം പ്രതിയും, ഓറിയോണ്‍ ട്രാവല്‍സ് ഉടമയുമായിരുന്ന ആലുവ പൂക്കാട്ടുപടി തണലില്‍ സജു ശശിധരനെ (39) കായംകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2023, 10:08 pm IST
in Kerala

കായംകുളം: എംഎസ്എം കോളേജില്‍ എംകോം പ്രവേശനത്തിന് എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസ് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കിയ കേസിലെ മൂന്നാം പ്രതിയും, ഓറിയോണ്‍ ട്രാവല്‍സ് ഉടമയുമായിരുന്ന  ആലുവ പൂക്കാട്ടുപടി തണലില്‍ സജു ശശിധരനെ (39) കായംകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. ഇയാളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ അപേക്ഷ നല്‍കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. കേസിലെ ഒന്നാം പ്രതി നിഖില്‍ തോമസിന്റെ  പോലീസ് കസ്റ്റഡി ഇന്നലെ അവസാനിച്ചിരുന്നു. പോലീസിന്റെ അഭ്യര്‍ത്ഥന പ്രകാരം ഒരു ദിവസത്തേക്ക് കൂടി  കസ്റ്റഡിയില്‍ ഇയാളെ വിട്ടു.

രണ്ടാം പ്രതി അബിന്‍. സി.രാജിനെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. പിന്നീട് ഇവരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നതിനായി ഒരുമിച്ച് കസ്റ്റഡിയില്‍ ലഭിക്കുന്നതിനായും അപേക്ഷ നല്‍കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.  വ്യാഴാഴ്ച രാത്രി പാലാരിവട്ടം വാഴക്കാലയില്‍ നിന്നാണ് സജു ശശിധരനെ അറസ്റ്റ് ചെയ്തത്.  ഇയാള്‍ വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് പതിനാല്  കേസുകളിലെ പ്രതിയും, നിലവില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണവുമായി ഉള്‍പ്പെട്ട ഒരു കേസ്സിലെ പ്രതിയുമാണ്.  വിസ തട്ടിപ്പുമായി ബന്ധപ്പെട്ട കേസ്സില്‍ 2021 ല്‍  ഓറിയോണ്‍ ട്രാവല്‍സിന്റെ ഓഫീസ്  പോലീസ്  പൂട്ടി സീല്‍ വെച്ചതിനാല്‍ നിലവിലെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിന് അനുകൂലമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

പാലാരിവട്ടം, നോര്‍ത്ത്, സെന്‍ട്രല്‍ സ്റ്റേഷനുകളിലാണ് നിലവില്‍ ഇയാള്‍ക്കെതിരെ വിസ തട്ടിപ്പ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആദ്യ ദിവസത്തെ ചോദ്യം ചെയ്യലില്‍ അബിന്‍ മുഖേന നിഖിലിന് മാത്രമാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി നല്‍കിയിട്ടുള്ളു എന്നാണ് സജു മൊഴി നല്‍കിയത്.  

എന്നാല്‍ പോലീസ് ഇതു വിശ്വസിച്ചിട്ടില്ല. ആരുടെയോ തിരക്കഥ അനുസരിച്ചാണ് ഇവര്‍ മൂന്നു പേരും കൃത്യമായ ഇടവേളകളില്‍ പോലീസിന്റെ പിടിയിലാകുന്നതും, പിന്നീട് അന്വേഷണം മറ്റൊരാളിലേക്കും പോകാതിരിക്കാന്‍ കൃത്യമായ മൊഴികള്‍ നല്‍കുന്നതെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്. നിഖില്‍ തോമസിനെതിരെ എംഎസ്എം കോളേജ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരു കേസ് മാത്രമെ പോലീസ് എടുത്തിട്ടുള്ളു അതിനാല്‍ അതിന് അനുസരിച്ച മൊഴികളാണ് പ്രതികള്‍ നല്‍കുന്നത്. പോലീസിലും പ്രതികളിലും ഉന്നത രാഷ്‌ട്രീയ സമ്മര്‍ദ്ദമുണ്ടെന്ന് സംശയം ബലപ്പെടുകയാണ്.  

Tags: keralaകേരള സര്‍ക്കാര്‍Universitynikhilവ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.