പുതുക്കാട്: മണലി പുഴയില്‍ പുലക്കാട്ടുകര ഷട്ടറിന് സമീപം രൂപപ്പെട്ട മണ്‍തിട്ട ജലസേചന വകുപ്പ് നീക്കം ചെയ്തു തുടങ്ങി. നീരൊഴുക്കിന് തടസമായി പുഴയുടെ മധ്യത്തില്‍ രൂപപ്പെട്ട മണ്‍ത്തിട്ടയാണ് വര്‍ഷങ്ങള്‍ക്കുശേഷം നീക്കുന്നത്.
പഞ്ചായത്ത് പല തവണ ഇറിഗേഷന്‍ വകുപ്പ് അധികൃതരെ ആവശ്യം അറിയിച്ചെങ്കിലും പലകാരണങ്ങള്‍ മൂലം നീണ്ടുപോവുകയായിരുന്നു. ഇതിനിടെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുഴയിലേക്ക് വലിയ മുളങ്കൂട്ടം കടപുഴകി വീണിരുന്നു. ഇത് മുറിച്ചുമാറ്റുന്നത് സംബന്ധിച്ചും തര്‍ക്കങ്ങളുണ്ടായിരുന്നു.
ഒടുവില്‍ തൃക്കൂര്‍ പഞ്ചായത്ത് അധികൃതരുടെ നിരന്തര ശ്രമങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ നടപടിയായിരിക്കുന്നത്. പുഴയിലേക്ക് വീണുകിടക്കുന്ന മുളങ്കൂട്ടം വെട്ടിമാറ്റുന്നതിനൊപ്പം മണ്‍തിട്ട നീക്കാനുമുള്ള പ്രവര്‍ത്തികളാണ് ഇപ്പോള്‍ നടക്കുന്നത്. മണ്‍തിട്ട ഇടിച്ചുനിരത്തി പുഴയുടെ വശങ്ങളിലേക്ക് മാറ്റുകയും ആഴമുള്ള ഭാഗങ്ങളിലേക്ക് നീക്കുകയുമാണ് ചെയ്യുന്നത്.
മാത്രമല്ല മഴ ശക്തമായാല്‍ ഷട്ടര്‍ തുറന്ന് വെള്ളം ഒഴുകുമ്പോള്‍ കുറെ മണ്ണ് നീങ്ങിപ്പോവുകയും ചെയ്യും. ഇതോടെ ഒഴുക്ക് സുഗമമാകുമെന്നാണ് കരുതുന്നത്. എന്നാല്‍ മണ്‍തിട്ട നീക്കാനെത്തിച്ച ജെസിബി വളരെ ചെറുതാണെന്നും ഇതുപയോഗിച്ച് മണ്ണുനീക്കുന്നത് എളുപ്പമാവില്ലെന്നും നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക