കോങ്ങാട്: ഗ്രാമ പഞ്ചായത്തും സാമൂഹികാരോഗ്യ കേന്ദ്രവും സംയുക്തമായി മഴക്കാലരോഗ പ്രതിരോധത്തിന്റെ ഭാഗമായി നടത്തുന്ന സ്ക്വാഡ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. അജിത്ത് നിര്‍വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. ലീനകുമാരി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സിസിമോന്‍ തോമസ്, ജെഎച്ച്ഐമാരായ ടി. രതീഷ്, എം. പ്രസാദ് പങ്കെടുത്തു.
ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും പ്രേത്യേക പരിശീലനം ലഭിച്ച വളണ്ടീയര്‍മാര്‍ സ്ക്വാഡ്കളായി തിരിഞ്ഞു സന്ദര്‍ശനം നടത്തി. കിണറുകളില്‍ ക്ലോറിനേഷന്, കൊതുകുകളുടെ ഉറവിട നശീകരണം, നോട്ടീസ് വിതരണം നടന്നു. പഞ്ചായത്തില്‍ 13 ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്നും,
എല്ലാ ഞായറാഴ്ചകളിലും വീടുകളിലും വെള്ളിയാഴ്ചകളില്‍ സ്കൂളുകളിലും, ശനിയാഴ്ചകളില്‍ സ്ഥാപനങ്ങളിലും കൊതുകുനശീകരണം നടത്തും. കൊതുക് സാന്ദ്രത കുടുതലുള്ള പ്രദേശങ്ങളില്‍ ഫോഗിങ് നടത്താനും തീരുമാനിച്ചതായും പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: