കണ്ണൂര്‍: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ മട്ടന്നൂര്‍ മണ്ഡലത്തില്‍ എംഎല്‍എ ആയിരുന്ന കാലത്ത് നടപ്പാക്കിയ പദ്ധതികളില്‍ ചട്ടം ലംഘിച്ച് ലക്ഷങ്ങള്‍ വകമാറ്റിയെന്ന് എജിയുടെ പ്രാഥമിക ഓഡിറ്റ് റിപ്പോര്‍ട്ട്. ചെലവാക്കിയ 2.10 കോടിയില്‍ 80 ലക്ഷം രൂപയ്‌ക്ക് രേഖകളില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. 1.30 കോടിക്ക് മാത്രമാണ് കണക്കുള്ളത്. 1.30 കോടിയില്‍ 40 ലക്ഷം രൂപ വകമാറ്റി ചെലവാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു മാനദണ്ഡവും പാലിക്കാതെ സര്‍ക്കാര്‍ ലിസ്റ്റിലില്ലാത്ത പദ്ധതിക്കായി വന്‍തുകയാണ് ഇ.പി. ജയരാജന്‍ ചെലവഴിച്ചത്. എംഎല്‍എ ഫണ്ടില്‍നിന്ന് 2.10 കോടി രൂപ ചെലവഴിച്ചത് സര്‍ക്കാര്‍ ലിസ്റ്റിലില്ലാത്ത പദ്ധതിയായ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ മുട്ട, പാ
ല്‍ എന്നിവ വിതരണം ചെയ്യുന്നതിനായിരുന്നു. പ്രീ പ്രൈമറി മുതല്‍ എട്ടാംക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി രണ്ട് പോഷകാഹാര പദ്ധതികള്‍ രാജ്യത്തുണ്ട്. ഇവ നടപ്പാക്കിയതിനു ശേഷവും കുട്ടികളില്‍ പോഷകക്കുറവ് കണ്ടെത്തിയാല്‍ എംഎല്‍എ ഫണ്ടില്‍നിന്ന് തുക വിനിയോഗിക്കാം. എന്നാല്‍ ഇത്തരത്തില്‍ ഒരു പഠനവും നടത്താതെയാണ് തുക ചെലവഴിച്ചത്.
ലിസ്റ്റിന് പുറത്തുള്ള പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ കളക്ടര്‍ മുഖേന സര്‍ക്കാരില്‍ നിന്ന് പ്രത്യേക അനുമതി നേടണം. എന്നാല്‍ ഇ.പി. ജയരാജന്‍ പദ്ധതിയുടെ പ്രൊപ്പോസല്‍ സമര്‍പ്പിച്ചത് സര്‍ക്കാരില്‍നിന്ന് സ്വന്തമായി നേടിയ പ്രത്യേക അനുമതിയോടെയാണ്. ഇത് അംഗീകരിച്ച് കളക്ടര്‍ പദ്ധതി നടപ്പാക്കുകയായിരുന്നു. കളക്ടറുടെ ഉത്തരവ് പ്രകാരം ഡിഡിഇ വഴിയാണ് പദ്ധതി നടപ്പാക്കിയത്. പദ്ധതി നടത്തിപ്പിനാ
വശ്യമായ തുക സ്‌കൂളുകളുടെ പേരിലുള്ള അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു. 2016 മുതല്‍ 2019 വരെയുള്ള നാല് സാമ്പത്തിക വര്‍ഷത്തില്‍ ഒരിക്കല്‍പ്പോലും പദ്ധതിയുടെ ആവശ്യകതയോ നേടിയ ഗുണഫലമോ തെളിയിക്കുന്ന രേഖകള്‍ ജയരാജന്‍ സമര്‍പ്പിച്ചില്ല. അതോടൊപ്പം തന്നെ പദ്ധതിയുടെ ഗുണഭോക്താക്കളായി എത്ര വിദ്യാര്‍ഥികളുണ്ടായെന്നതിന് പ്രത്യേക രേഖ സമര്‍പ്പിച്ചില്ലെന്നും എജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: