പത്തനംതിട്ട: മലപ്പുറം കൊണ്ടോട്ടിയില്‍ പാമ്പിന് വിഷവുമായി സിപിഎം നേതാവടക്കം 3 പേര് പിടിയില്‍. ഇതില്‍ രണ്ട് പേര് പത്തനംതിട്ട ജില്ലക്കാരാണ്. അരുവാപ്പുറം ഗ്രാമപഞ്ചായത്ത് മുന്‍ അദ്ധ്യക്ഷനും സിപിഎം ലോക്കല്‍ കമ്മറ്റി അംഗവുമായ ടിപി കുമാര്‍ (63) . പ്രദീപ് നായര്‍, (62) എന്നിവരാണ് പത്തനംതിട്ട ജില്ലക്കാരായ പ്രതികള്‍.
തൃശൂര്‍ സ്വദേശി ബഷീറും (58) പ്രതിയാണ്.കഴിഞ്ഞ ദിവസമാണ് രണ്ട് കോടിയോളം രൂപയുടെ പാമ്പിന് വിഷവുമായി ഇവര്‍ മലപ്പുറം കൊണ്ടോട്ടി പൊലീസിന്റെ പിടിയിലാകുന്നത്. മലപ്പുറത്തുള്ള ഒരാള്‍ക്ക് വില്‍ക്കുന്നതിനാണ് സംഘം പാമ്പിന് വിഷവുമായി കൊണ്ടോട്ടിയില്‍ എത്തിയതെന്നാണ് വിവരം. കൊണ്ടോട്ടിയിലെ ഒരു ലോഡ്ജില്‍ വച്ചാണ് പൊലീസ് മൂവരേയും കസ്റ്റഡിയില്‍ എടുത്തത്. ഫ്ളാസ്കില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പാമ്പിന് വിഷം. മൂവര്‍ സംഘത്തിന് വിഷം നല്‍കിയത് ആരെന്നും പൊലീസ് കണ്ടെത്തിയെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: