ചേര്ത്തല: കയര്മേഖലയില് വീണ്ടും പ്രതിസന്ധി, തമിഴ്നാട്ടില്നിന്നുള്ള ചകിരിയുടെയും കയറിന്റെയും വരവും നിലയ്ക്കുന്നു. വിലവര്ധനയും രൂക്ഷമാണ്. ഇതോടെ പ്രതിസന്ധിയെ അതിജീവിച്ചും പിടിച്ചുനിന്നിരുന്ന ചെറുകിട ഉത്പാദകരുടെയും സംഘങ്ങളുടെയും ഉത്പാദനം നിലച്ചു.
ചകിരിക്കും കയറിനുമായി കേരളം പ്രധാനമായും ആശ്രയിച്ചിരുന്ന പൊള്ളാച്ചിയെയായിരുന്നു. ഇവിടെനിന്നുള്ള കയറിനും ചകിരിക്കും വലിയതോതില് വില ഉയര്ന്നതും ക്ഷാമവുമാണ് പുതിയ പ്രതിസന്ധിയായിരിക്കുന്നത്. ചകിരിക്ക് കിലോയ്ക്ക് 12-15 രൂപയായിരുന്നത് രണ്ടാഴ്ചയ്ക്കിടെ 23-35 ആയി ഉയര്ന്നു. കയറിന് 30-35 ആയിരുന്നത് 42-44 രൂപയായി ഉയര്ന്നു. ഉയര്ന്ന വിലയ്ക്കുപോലും കയറും ചകിരിയും ലഭ്യമല്ലാത്തതാണ് പ്രശ്നമാകുന്നത്. ഈ സാഹചര്യത്തില് ഉത്പാദനം നടത്തുക പ്രയാസമാകുമെന്ന നിലപാടിലാണ് ചെറുകിടക്കാര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: