മുംബൈ: മഹാരാഷ്ട്ര മുംബൈയിലുള്ള വെര്‍സോവ ബാന്ദ്ര സീ ലിങ്കിന് ‘വീര്‍ സവര്‍ക്കര്‍ സേതു’ എന്ന് പേരിടാന്‍ മഹാരാഷ്ട്ര മന്ത്രിസഭ തീരുമാനിച്ചു.
മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് ഇനി മുതല്‍ അടല്‍ ബിഹാരി വാജ്പേയി സ്മൃതി നവ ഷെവ അടല്‍ സേതുവെന്ന് അറിയപ്പെടും. കഴിഞ്ഞ ദിവസം സംസ്ഥാനത്തു ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്. തീരദേശ റോഡ് പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന 17 കിലോമീറ്റര്‍ നീളമുള്ള വെര്‍സോവബാന്ദ്ര കടല്‍പ്പാലം അന്ധേരിയെ ബാന്ദ്രവര്‍ളി കടല്‍പ്പാലവുമായി ബന്ധിപ്പിക്കും.
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലമായ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് 12 മുതല്‍ 15 മിനിറ്റിനുള്ളില്‍ മുംബൈയെ മെയിന്‍ ലാന്റുമായി ബന്ധിപ്പിക്കും. ഈ വര്‍ഷം പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മെയ് 28ന് സവര്‍ക്കര്‍ ജയന്തി ആഘോഷവേളയിലാണ് വെര്‍സോവബാന്ദ്ര കടല്‍പ്പാലത്തിന് വി ഡി സവര്‍ക്കറുടെ പേര് നല്‍കുമെന്ന് ഷിന്‍ഡെ പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: