ലോര്‍ഡ്സ്: ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ഓസ്ട്രേലിയയ്ക്ക് ഭേദപ്പെട്ട തുടക്കം. ആദ്യ ദിവസം ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തിട്ടുണ്ട്. ഓപ്പണര്‍മാരായ ഉസ്മാന് ഖവാജയും (17), ഡേവിഡ് വാര്‍ണറും (66) മാര്‍നസ് ലബുഷെയ്നുമാണ് (47) പുറത്തായത്. 44 റണ്‍സുമായി സ്റ്റീവന്‍ സ്മിത്തും അഞ്ച് റണ്‍സുമായി ട്രാവിസ് ഹെഡുമാണ് ക്രീസില്‍. ഓസീസിന്റെ രണ്ട് വിക്കറ്റുകളും വീഴ്ത്തിയത് ജോഷ് ടങ്ങാണ്. ഒലെ റോബിന്‍സണ്‍ ഒരു വിക്കറ്റ് വീഴ്ത്തി.
ആദ്യ ടെസ്റ്റില്‍ ഇറങ്ങിയ ടീമില്‍ ഓരോ മാറ്റങ്ങളുമായിട്ടാണ് ഇരു ടീമുകളും ലോര്‍ഡ്സില്‍ ഇറങ്ങിയത്. ഇംഗ്ലണ്ട് മൊയീന്‍ അലിക്ക് പകരം ജോഷ് ടങിനെ ടീമില്‍ ഉള്‍പ്പെടുത്തി. ഓസ്ട്രേലിയ സ്കോട്ട് ബോളണ്ടിന് പകരം മിച്ചല്‍ സ്റ്റാര്‍ക്കിനെ ടീമിലെത്തിച്ചു.
ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് വേണ്ടി വാര്‍ണറും ഖവാജയും ചേര്‍ന്ന് മികച്ച തുടക്കമാണ് അവര്‍ക്ക് നല്‍കിയത്. വാര്‍ണറായിരുന്നു കൂടുതല്‍ ആക്രമണകാരി. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 73 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതിനിടെ 66 പന്തില്‍ നിന്ന് ആറ് ഫോറും ഒരു സിക്സുമടക്കം വാര്‍ണര്‍ അര്‍ധസെഞ്ചുറി പിന്നിട്ടു. സ്കോര്‍ 73-ല്‍ എത്തിയപ്പോള്‍ കംഗാരുക്കള്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 70 പന്തില്‍ നിന്ന് 17 റണ്‍സെടുത്ത ഉസ്മാന് ഖവാജയെ ജോഷ് ടങ് ബൗള്‍ഡാക്കുകയായിരുന്നു. പിന്നീട് സ്കോര്‍ 96-ല്‍ എത്തിയപ്പോള്‍ വാര്‍ണറെയും നഷ്ടമായി. ജോഷ് ടങ്ങിനുതന്നെയാണ് വിക്കറ്റ്. ജോഷിന്റെ ഉജ്ജ്വലമായ ഒരു ഇന്‍സ്വിങ്ങര്‍ ബാറ്റിനും ശരീരത്തിനും ഇടയിലൂടെ മിന്നല്‍ പോ
ല പോയി വാര്‍ണറുടെ വിക്കറ്റ് പിഴുതു. എന്താണ് സംഭവിച്ചത് എന്നുപോലും പിടികിട്ടാതെ 88 പന്തില്‍ 8 ഫോറും ഒരു സിക്സും സഹിതം 66 റണ്‍സുമായി വാര്‍ണര്‍ കൂടാരം കയറി. പിന്നീട് ലബുഷെയ്നും സ്മിത്തും ചേര്‍ന്ന് ഓസീസ് ഇന്നിങ്സ് കരകയറ്റി. സ്കോര്‍ 198-ല്‍ എത്തിയപ്പോള്‍ ഈ കൂട്ടുകെട്ട് പിരിഞ്ഞു. ലബുഷെയ്നെ റോബിന്‍സണിന്റെ പന്തില്‍ ബെയര്‍സ്റ്റോ പിടികൂടി. ഇതിനിടെ സ്മിത്ത് ടെസ്റ്റ് ക്രിക്കറ്റില്‍ 9000 റണ്‍സ് ക്ലബില്‍ ഇടംപിടിച്ചു. ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഓസീസ് ബാറ്ററാണ് സ്മിത്ത്.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്നിങ്സുകളുടെ കണക്കില്‍ ഏറ്റവും വേഗത്തില്‍ ഒന്‍പതിനായിരം റണ്‍സ് ക്ലബിലെത്തിയ രണ്ടാമത്തെ താരം എന്ന നേട്ടവും സ്മിത്ത് പേരിലാക്കി. സ്മിത്ത് 174-ാം ഇന്നിങ്സിലാണ് നാഴികക്കല്ല് പൂര്‍ത്തിയാക്കിയത്. 172 ഇന്നിങ്സുകളില്‍ 9000 റണ്‍സ് പൂര്‍ത്തിയാക്കിയ ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാര മാത്രമാണ് മുന്നിലുള്ളത്. 176 ഇന്നിംഗ്സുകളില്‍ ഒന്‍പതിനായിരം ക്ലബിലെത്തിയ ഇന്ത്യന്‍ വന്മതില് രാഹുല്‍ ദ്രാവിഡ്, 177 ഇന്നിംഗ്സുകള്‍ വീതം വേണ്ടിവന്ന വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ, ഓസീസ് ഇതിഹാസം റിക്കി പോണ്ടിങ് എന്നിവരെ സ്മിത്ത് പിന്നിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: