മുംബൈ: ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്. ചരിത്രത്തിലാദ്യമായി ബിഎസ്ഇ സെന്‍സെക്സ് 64,000വും നിഫ്റ്റി 19,000വും കടന്നു. സെന്‍സെക്സ് 499.39 പോയന്റ് ഉയര്‍ന്ന് 63,915.42ലും നിഫ്റ്റി 154.70 പോയിന്റ് നേട്ടത്തില്‍ 18,972.10ലും വ്യാപാരം അവസാനിപ്പിച്ചു. മൂന്നു ദിവസം തുടര്‍ന്ന നേട്ടമാണ് വിപണിയെ റെക്കോഡ് ഭേദിക്കാന്‍ സഹായിച്ചത്. ഇതോടെ നിക്ഷേപകരുടെ സമ്പത്തില്‍ 2.2 ലക്ഷം കോടി രൂപയിലേറെ വര്‍ധനയുണ്ടായി.
സെന്‍സെക്സ് 499.39 പോയന്റ് ഉയര്‍ന്ന് 63,915.42ലും നിഫ്റ്റി 154.70 പോയന്റ് നേട്ടത്തില്‍ 18,972.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മണ്‍സൂണിന്റെ തുടക്കം, എച്ച്ഡിഎഫ്സി ബാങ്കിന്റെയും ഹൗസിങ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷന്റെയും ലയന നടപടികള്‍, വിദേശ നിക്ഷേപത്തിലെ ഉണര്‍വ് തുടങ്ങിയവയാണ് വിപണിയെ സ്വാധീനിച്ചത്.
ജൂണില്‍ മാത്രം 300 കോടി ഡോളറിലേറെയാണ് വിദേശ നിക്ഷേപം. നാല് മാസത്തെ മൂല്യമെടുത്താല്‍ ഇത് 1,100 കോടി ഡോളറാകും. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഇന്‍ഫോസിസ് തുടങ്ങിയ വന്‍കിട ഓഹരികളിലെ മുന്നേറ്റം സൂചികകള്‍ക്ക് കരുത്തായി. ഐടി, ലോഹം, ഉപഭോക്തൃ ഉത്പന്നം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളായിരുന്നു പ്രധാനമായും നേട്ടത്തില്‍. നിക്ഷേപ താല്പര്യം വര്‍ധിച്ചത് അദാനി ഓഹരികളും നേട്ടമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: