ന്യൂദല്‍ഹി: റോഡ് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനും മുന്‍തൂക്കം നല്‍കുന്നുവെന്ന് കേന്ദ്ര റോഡ് ഗതാഗതഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. റോഡുകളിലെ ബ്ലാക്ക് സ്പോട്ടുകള്‍ നീക്കാന്‍ സര്‍ക്കാര്‍ 40,000 കോടി രൂപ ചെലവഴിക്കുമെന്നും അദേഹം പറഞ്ഞു.
അടിസ്ഥാന സൗകര്യമേഖലയിലെ നിക്ഷേപം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞതിന്റെ പോസിറ്റീവ് തരംഗങ്ങളെക്കുറിച്ചും ഗഡ്കരി സംസാരിച്ചു. മനുഷ്യജീവനുകള്‍ വിലപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടിയ ഗഡ്കരി, റോഡപകടങ്ങളില്‍ ജീവന് നഷ്ടപ്പെടുന്നതില്‍ ആശങ്ക രേഖപ്പെടുത്തി.
‘നമ്മുടെ രാജ്യത്ത് പ്രതിവര്‍ഷം അഞ്ച് ലക്ഷം റോഡപകടങ്ങളും 1.5 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ജീവന് നഷ്ടപ്പെട്ടവരില്‍ ഭൂരിഭാഗവും സാധാരണയായി 18-34 വയസ്സിനിടയിലുള്ളവരാണ്. അപകടങ്ങള്‍ കാരണം പലരും ജീവിതകാലം മുഴുവന്‍ പിടപ്പിലാകുന്നുവെന്നും ഗഡ്കരി പറഞ്ഞു. ഇതിനു ഒരു അവസാനം ഉണ്ടാകണം.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2021ല്‍ റോഡപകടങ്ങളില്‍ 1.54 ലക്ഷം പേര്‍ക്ക് ജീവന് നഷ്ടപ്പെടുകയും 3.84 ലക്ഷം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2020ല്‍ റോഡപകടങ്ങളില്‍ 1.31 ലക്ഷം പേര്‍ക്ക് ജീവന് നഷ്ടപ്പെടുകയും 3.49 ലക്ഷം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതുകൊണ്ടാണ് റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി ബ്ലാക്ക് സ്പോട്ടുകള്‍ നിക്കം ചെയ്യുന്നതിന് 40,000 കോടി രൂപ ചിലവഴിക്കുന്നുത്.
നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടും കഴിഞ്ഞ ഒമ്പത് വര്‍ഷമായി റോഡപകടങ്ങള്‍ കുറയ്ക്കാന്‍ കഴിഞ്ഞില്ല എന്നത് വളരെ വിനയത്തോടെ ഞാന്‍ അംഗീകരിക്കുന്നു. അപകടങ്ങളുമായി ബന്ധപ്പെട്ട ചില പ്രധാന കാരണങ്ങളുണ്ട്. ട്രാഫിക് സിഗ്നലുകള്‍, സൈനേജ്, തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ അണ്ടര്പാസ, മെച്ചപ്പെട്ട റോഡ് എഞ്ചിനീയറിംഗ്, നിര്‍ബന്ധിത ആറ് എയര്‍ ബാഗുകള്‍ എന്നിവ ഉള്‍പ്പെടെ ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗിന് മെച്ചപ്പെടുത്തല്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: