കായംകുളം: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ സി പി എമ്മിന് വിനയായി ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റംഗവുമായ കെ എച്ച് ബാബുജാനെതിരെ വീണ്ടും ചെമ്പട കായംകുളത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
എസ് എഫ് ഐ നേതാവായിരുന്ന നിഖില്‍ തോമസിന് കായംകുളം എം എസ് എം കോളേജില്‍ എം കോം പ്രവേശനം നേടാന്‍ ശുപാര്‍ശ ചെയ്ത ത് ബാബുജാന് ആണെന്നാണ് പ്രധാന ആരോപണം. ഫേസ്ബുക്ക് അക്കൗണ്ടുകള്‍ക്കെതിരെ സി.പിഎം നേതൃത്വം കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു.
മാന്യതയുടെ മുഖംമൂടിയണിഞ്ഞ ബാബുജാന് ആട്ടിന്‍ തോലിട്ട ചെന്നായ ആണെന്ന് ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു. സര്‍വകലാശാലയില്‍ നിന്ന് നിഖില്‍ തോമസിന് തുല്യത സര്‍ട്ടിഫിക്കറ്റ് നല്കിയതും കോളേജ് മാനേജരെ ഭീഷണിപ്പെടുത്തി പ്രവേശനം ഉറപ്പാക്കിയതും സിപിഎം പാര്‍ട്ടി ഓഫീസ് അസിസ്റ്റന്റ് സെക്രട്ടറി ആയി നിഖിലിനെ നിയോഗിച്ചതും ബാബുജാന് ആണെന്ന് പോസ്റ്റില്‍ ആരോപിക്കുന്നു.
നിഖില്‍ തോമസിന്റെ ഫോണ്‍ കണ്ടെത്തിയാല്‍ കള്ളത്തരം വ്യക്തമാകുമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.ആരോപണങ്ങള്‍ ബാബുജാന് നിഷേധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: