ബംഗളുരു: സാഫ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പ് സെമി ഫൈനലില്‍ ഇന്ത്യയുടെ എതിരാളി ലെബനന് . ഇന്ന് ഗ്രൂപ്പ് ബിയിലെ മൂന്നാം മത്സരത്തിലും ലെബനന് വിജയിച്ചതോടെ അവര്‍ ഗ്രൂപ്പില്‍ ഒന്നാമതായതോടെയാണ് ഇന്ത്യയുമായി ഏറ്റുമുട്ടാന്‍ വഴി തെളിഞ്ഞത്.
ഇന്നത്തെ മത്സരത്തില്‍ മാല്‍ഡീവ്സിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ലെബനന് പരാജയപ്പെടുത്തിയത്. 23ആം മിനുട്ടില്‍ മാതൂക് ആണ് ലെബനനായി വിജയ ഗോളടിച്ചത്.
ലെബനന് മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒമ്പത് പോയിന്റുമായാണ് ഗ്രൂപ്പ് ചാമ്പ്യന്മാരായത്. നേരത്തെ ബംഗ്ലാദേശിനെയും ഭൂട്ടാനെയും പരാജയപ്പെടുത്തിയിരുന്നു.
ഗ്രൂപ്പ് എയില്‍ കുവൈറ്റിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരാണ് ഇന്ത്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: