കൊല്ലം: എംഎ സൈക്കോളജി വിദ്യാര്‍ഥിനി വൃന്ദാ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകനായ സൈനികന് പൊലീസ് പിടിയിലായി. ഈ മാസം 23നാണ് യുവതി എലിവിഷം കഴിച്ച് ജീവനൊടുക്കിയത്.
വൃന്ദയുടെ കാമുകനായിരുന്ന കോട്ടത്തല സരിഗ ജംഗ്ഷനില്‍ താമസിക്കുന്ന അനു കൃഷ്ണനാണ് കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്.
ആറുവര്‍ഷമായി കോട്ടത്തല സ്വദേശിനിയായ വൃന്ദാ രാജുമായി അനു കൃഷ്ണന് പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാമെന്ന ഉറപ്പും നല്‍കിയിരുന്നു.
എന്നാല്‍ അടുത്തിടെ മറ്റൊരു പെണ്‍കുട്ടിയുമായി ഇയാളുടെ വിവാഹം ഉറപ്പിച്ചു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അനുകൃഷ്ണന്‍ അസഭ്യം പറഞ്ഞുവെന്നും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്നുമാണ് കേസ്.
വൃന്ദയുടെ ആത്മഹത്യാക്കുറിപ്പിലും ഡയറിയിലും ഇക്കാര്യം സൂചിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: