കോട്ടയം: വിരമിച്ച ജീവനക്കാരുടെ ആനുകൂല്യം നല്‍കാത്ത ട്രാവന്‍കൂര്‍ സിമന്റ്സിന്റെ കാക്കനാട്ടെ സ്ഥലം ജപ്തി ചെയ്യാന്‍ ഉത്തരവ്. ഏറ്റുമാനൂര്‍ ലേബര്‍ കോടതി വിധിയനുസരിച്ച് എറണാകുളം ജില്ലാ കളക്ടറുടെ ഉത്തരവാണിത്.
അഞ്ചു വര്‍ഷത്തിലേറെയായി വിരമിച്ച ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ഒന്നും നല്‍കാത്ത സാഹചര്യത്തിലാണ് വിരമിച്ച 110 തൊഴിലാളികളില്‍ 35 പേര് കേസ് ഫയല്‍ ചെയ്തത്. ഗ്രാറ്റുവിറ്റി അടക്കമുള്ളവ നല്കാന് കോടതി ഉത്തരവിട്ടെങ്കിലും കമ്പനി തയാറായില്ല. തുടര്‍ന്ന് ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ഇതിനിയിലാണ് എറണാകുളം ജില്ലാ കളക്ടറുടെ പരിധിയിലുള്ള സ്ഥലം കോടതി വിധി പ്രകാരം ജപ്തി ചെയ്യുന്നത്. കോട്ടയം കളക്ടറുടെ നിര്‍ദേശം എറണാകുളം കളക്ടര്‍ക്കു കൈമാറുകയായിരുന്നു.
45ഓളം ജീവനക്കാരുടെ കേസ് ലേബര്‍ കോടതി പരിഗണിച്ചു വരികയാണ്. നേരത്തെ വിരമിച്ചവരില്‍ ഇരുപതില്‍ താഴെ പേര്‍ക്ക് മാത്രമാണ് ഇതുവരെയും വിരമിക്കല്‍ ആനൂകൂല്യങ്ങള്‍ നല്‍കിയത്. വിരമിച്ച ജീവനക്കാരുടെ ആനൂകൂല്യങ്ങള്‍ കൂടാതെ വന്‍ ബാധ്യതകളാണ് കമ്പനിക്കുള്ളത്. ഈ ബാധ്യതകള്‍ നല്‍കുന്നതിനാണ് കമ്പനി മാനേജ്മെന്റിനും താല്പര്യം. ഈ സാഹചര്യത്തിലാണ് ജപ്തി നടപടിയിലേക്ക് കടന്നിരിക്കുന്നതെന്ന് ടിസിഎല്‍ റിട്ടയേര്‍ഡ് എംപ്ലോയീസ് ഫോറം ഭാരവാഹികളായ പി. സനല്‍ കുമാര്‍, എം.ആര്. ജോഷി എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: