തിരുവനന്തപുരം: ഒമാന്‍ പോളിക്ലിനിക്കിന്റെയും ഒമാന്‍ അല്‍ ഖൈര്‍ ഹോസ്പിറ്റലിന്റെയും സ്ഥാപകനായ നിലവില്‍ ആസ്റ്റര്‍ ഇബ്രി ഹോസ്പിറ്റലിന്റെ ഡയറക്ടര്‍ ഡോ.ആര്‍.ആര്‍.നായര്‍ (74) അന്തരിച്ചു. 1970 ബാച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്.
കേരളത്തിലെ ഒരു ഹ്രസ്വകാല സേവനത്തിനുശേഷം 1981ല്‍ ഒമാന്‍ പോളിക്ലിനിക് സ്ഥാപിച്ചു. പിന്നീട് ഈ ക്ലിനിക്ക് ഒമാന്‍ അല്‍ ഖൈര്‍ ഹോസ്പിറ്റലായി ഉയര്‍ത്തി. ഇത് അടുത്തിടെ ആസ്റ്റര്‍ ഗ്രൂപ്പിന്റെ ഭാഗമായി, ഇപ്പോള്‍ ആസ്റ്റര്‍ ഇബ്രി ഹോസ്പിറ്റല്‍ എന്നറിയപ്പെടുന്നു. വൈദ്യശാസ്ത്രരംഗത്ത് ശ്രദ്ധേയമായ കരിയറായിരുന്നു അദ്ദേഹത്തിന്. കേരളത്തിലും വിദേശത്തുമായി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി അദ്ദേഹം ബന്ധപ്പെട്ടു. സഖി ടിവിയുടെയും ക്യാന്‍സര്‍ രോഗികളെ സഹായിക്കുന്ന സംഘടനയായ ക്രാബിന്റേയും ചെയര്‍മാനായിരുന്നു. ഭാര്യ ഡോ. ഉഷാറാണി, ഡോ. ബിഷ്ണു കിരണ്‍ രാജേന്ദ്രന്‍ (മകന്‍), ഡോ. കാര്‍ത്തിക മോഹന്‍ (മരുമകള്‍), ബാല കിരണ്‍ നായര്‍ (കൊച്ചുമകന്‍), പൂര്‍ണേന്ദു കിരണ്‍ നായര്‍ (കൊച്ചുമകള്‍).
മൃതദേഹം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 വരെ മൈത്രി ഗാര്‍ഡന്‍സ് ഗാന്ധിപുരം റോഡ് ശ്രീകാര്യത്തുള്ള വസതിയില്‍ സൂക്ഷിക്കും. സംസ്‌ക്കാരം ശാന്തികവാടത്തില്‍ വൈകിട്ട് നാലിന്
















