ന്യൂദല്‍ഹി: കുടുംബ വാഴ്ചയോ രാജ്യത്തിന്റെറ ഭാവിയോ വലുതെന്ന ചോദ്യവുമായി കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലൂടെ ഗാന്ധി കുടുംബം, മുലായം സിങ്ങിന്റെയും ലാലു പ്രസാദ് യാദവിന്റെയും കുടുംബങ്ങള്‍, ശരദ് പവാറിന്റെ മകള്‍, ഫാറൂഖ് അബ്ദുള്ളയുടെ മകന്, കരുണാനിധിയുടെ മകന്, കെസിആറിന്റെ മകള്‍ മുതലായവരുടെ ഭാവി സുരക്ഷിതമാക്കുന്നതിന് താല്‍പ്പര്യമുള്ളവര്‍ക്ക് അവരുടെ കുടുംബ പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്യാമെന്ന് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍.
‘എന്നാല്‍ നിങ്ങളുടെ സ്വന്തം കുടുംബവും രാജ്യത്തിന്റെ മുന്നോട്ടുള്ള ഭാവിയും നിലനിന്നു കാണാനാഗ്രഹിക്കുന്നുവെങ്കില്‍, ബിജെപിക്ക് വോട്ട് ചെയ്യുകയാണ് വേണ്ട’തെന്ന് അദ്ദേഹം ട്വിറ്ററില്‍ക്കുറിച്ചു. ഭോപ്പാലില്‍ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ സഹിതമാണ് രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: