Wednesday, May 14, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മോദിയ്‌ക്കെതിരെ ചോദ്യം ചോദിച്ച വാള്‍ സ്ട്രീറ്റ് ജേണലിന്റെ മാധ്യമപ്രവര്‍ത്തക സബ്രിന സിദ്ദിഖിയ്‌ക്ക് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം

ഈയിടെ നടത്തിയ യുഎസ് സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മോദി യുഎസ് പ്രസിഡന്‍റ് ജോ ബൈഡനുമായി ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനം വിവാദമായത് സബ്രിന സിദ്ദിഖി എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തോടെയാണ്. വാള്‍ സ്ട്രീറ്റ് ജേണലിന്റെ മാധ്യമപ്രവര്‍ത്തക ഉയര്‍ത്തിയ ചോദ്യം ഇന്ത്യയിലെ ന്യൂനപക്ഷ മുസ്ലിങ്ങളുടെ അവകാശങ്ങളെക്കുറിച്ചായിരുന്നു. പാകിസ്ഥാനില്‍ വേരുകളുള്ള സബ്രിന സിദ്ദിഖി പ്രസിഡന്‍റ് എന്ന നിലയില്‍ ജോ ബൈഡന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വാള്‍ സ്ട്രീറ്റ് ജേണലിന് വേണ്ടി എഴുതുന്ന മാധ്യമ പ്രവര്‍ത്തകയാണ്.

Janmabhumi Online by Janmabhumi Online
Jun 27, 2023, 11:23 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ഈയിടെ നടത്തിയ യുഎസ് സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മോദി യുഎസ് പ്രസിഡന്‍റ് ജോ ബൈഡനുമായി ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനം വിവാദമായത് സബ്രിന സിദ്ദിഖി എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തോടെയാണ്. വാള്‍ സ്ട്രീറ്റ് ജേണലിന്റെ മാധ്യമപ്രവര്‍ത്തക ഉയര്‍ത്തിയ ചോദ്യം ഇന്ത്യയിലെ ന്യൂനപക്ഷ മുസ്ലിങ്ങളുടെ അവകാശങ്ങളെക്കുറിച്ചായിരുന്നു. പാകിസ്ഥാനില്‍ വേരുകളുള്ള സബ്രിന സിദ്ദിഖി പ്രസിഡന്‍റ് എന്ന നിലയില്‍ ജോ ബൈഡന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വാള്‍ സ്ട്രീറ്റ് ജേണലിന് വേണ്ടി എഴുതുന്ന മാധ്യമ പ്രവര്‍ത്തകയാണ്.  

നരേന്ദ്രമോദിയുടെ യുഎസ് സന്ദര്‍ശനം ഇക്കുറി ശരിയ്‌ക്കും ചരിത്രപരം ആയിരുന്നു. ആഴ്ചകളായി ഈ സന്ദര്‍ശനം മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. വലിയ ബിസിനസ് കരാറുകള്‍ ഒപ്പുവെച്ചതിനാല്‍ ബിസിനസ് മേഖലയിലും ജനങ്ങള്‍ക്കിടയിലും സന്ദര്‍ശനം കൂടുതല്‍ ചര്‍ച്ച ചെയ്തു. അതിനിടയില്‍ വൈറ്റ് ഹൗസില്‍ പ്രധാനമന്ത്രി മോദി മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ ഒരു ഹ്രസ്വ കൂടിക്കാഴ്ചയും ചര്‍ച്ചാ വിഷയമായി.  

ഇതില്‍ സബ്രിന സിദ്ദിഖി ചോദിച്ചത് ഇന്ത്യയിലെ ജനാധിപത്യത്തെക്കുറിച്ചും ന്യൂനപക്ഷ മുസ്ലിങ്ങളുടെ ഇന്ത്യയിലെ അവകാശങ്ങളെക്കുറിച്ചുമായിരുന്നു. ഇതോടെ സബ്രിനയ്‌ക്കെതിരെ സമൂഹമാധ്യമങ്ങള്‍ വലിയ വിമര്‍ശനം ഉയര്‍ന്നു.  

സബ്രിനയുടെ അമ്മ പാകിസ്ഥാനിയാണ്. അച്ഛന്‍ ഇന്ത്യയില്‍ ജനിച്ചതാണെങ്കിലും വളര്‍ന്ത് പാകിസ്ഥാനില്‍. സബ്രിന സിദ്ദിഖി ജനിച്ചത് യുഎസില്‍ ആണ്. നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയിലാണ് പഠിച്ചത്. മുഹമ്മദ് അലി സയ്യിദ് ജഫ്രിയെയാണ് വിവാഹം ചെയ്തത്.  

ഹഫിങ്ടണ്‍ പോസ്റ്റിലും ഗാര്‍ഡിയനിലും പ്രവര്‍ത്തിച്ച സബ്രിന 2019ലാണ് വാള്‍ സ്ട്രീറ്റ് ജേണലില്‍ ജോലി തുടങ്ങിയത്.  

എന്താണ് സബ്രിന ചോദിച്ചത്?

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യെന്ന നിലയില്‍ ദീര്‍ഘകാലമായി ഇന്ത്യയ്‌ക്ക് പേരുണ്ട്. അതേ സമയം മുസ്ലിങ്ങള്‍ക്കെതിരെ താങ്കളുടെ സര്‍ക്കാര്‍ വിവേചനം കാണിക്കുന്നതായി നിരവധി മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. മുസ്ലിങ്ങളുടെ അവകാശം സംരക്ഷിക്കാന്‍ താങ്കളുടെ സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ കൈക്കൊണ്ടു?- ഇതായിരുന്നു സബ്രിനയുടെ ചോദ്യം.  

ഇതിന് മോദിയുടെ മറുപടി എന്തായിരുന്നു

ഇതിന് മോദി നല്‍കിയ മറുപടി മാധ്യമങ്ങളില്‍ ഏറെ കൈയടി നേടിയിരുന്നു. ഞങ്ങള്‍ ഒരു ജനാധിപത്യ രാഷ്‌ട്രമാണ്. ജനാധിപത്യം ഡിഎന്‍എയിലുള്ള രണ്ട് രാജ്യങ്ങളാണ് ഇന്ത്യയും അമേരിക്കയും. ജനാധിപത്യം ഞങ്ങളുടെ ആത്മാവിലുണ്ട്. അത് ഞങ്ങളുടെ ഞരമ്പുകളിലോടുന്നു. ഞങ്ങള്‍ അത് ജീവിക്കുന്നു. അത് ഞങ്ങളുടെ ഭരണഘടനയില്‍ എഴുതിയിട്ടുണ്ട്. ജാതി, വംശം, മതം എന്നതിന്റെ പേരില്‍ ഒരു വിവേചനവും ഇവിടെയില്ല. അതുകൊണ്ടാണ് ഇന്ത്യ സബ്കാ സാത്, സബ് കാ വികാസ്, സബ്കാ വിശ്വാസം, സബ്കാ പ്രയാസ് എന്ന വിശ്വസിക്കുന്നത്. ഈ വിശ്വാസത്തില്‍ മുന്നോട്ട് ചുവടുവെയ്‌ക്കുന്നത്. ഞങ്ങളുടെ സര്‍ക്കാര്‍ വിശ്വസിക്കുന്നത് ജനാധിപത്യത്തിന് കാര്യങ്ങള്‍ നടത്തുന്നതിനുള്ള ശേഷിയുണ്ടെന്നാണ്. ഇതില്‍ ജാതി, വംശം, മതം, ലിംഗം എന്ന ഒരു പരിഗണനയുമില്ലാതെ സേവനങ്ങള്‍ നല്‍കുന്നു. ഇന്ത്യയില്‍ സര്‍ക്കാര്‍ നല്‍കുന്ന എല്ലാ സഹായങ്ങളും എല്ലാവര്‍ക്കും ലഭിയ്‌ക്കുന്നു- മോദി പറഞ്‍ു.  

മോദിയുടെ മികച്ച മറുപടിയെ പുകഴ്‌ത്തിക്കൊണ്ടാണ് പലരും സബ്രിനയെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശിച്ചത്. പാകിസ്ഥാനില്‍ ഹിന്ദു ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നതിനെക്കുറിച്ച് ചോദിക്കാന്‍ ധൈര്യമില്ലാത്ത സബ്രിന ഇന്ത്യയില്‍ മെച്ചപ്പെട്ട പരിഗണനലഭിയ്‌ക്കുന്ന മുസ്ലിങ്ങള്‍ നേരിടുന്ന പീഢനത്തെക്കുറിച്ച് ചോദിക്കുന്നു എന്ന പരാതി ഒട്ടേറെ പേര്‍ പങ്കുവെയ്‌ക്കുകയുണ്ടായി. ഇന്ത്യയിലും യുഎസിലുമുള്ള നിരവധി പേര്‍ സബ്രിനയെ വിമര്‍ശിക്കുകയുണ്ടായി. സമൂഹമാധ്യമങ്ങളില്‍ അവഗണിക്കാന്‍ കഴിയാത്ത രീതിയില്‍ വിമര്‍ശനം ഉയര്‍ന്നപ്പോഴാണ് ബൈഡന്‍ സര്‍ക്കാര്‍ തന്നെ സബ്രിനയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന ട്രോളുകളെയും ചീത്തവിളികളെയും വിമര്‍ശിച്ച് രംഗത്തെത്തിയത്.

ഇന്‍സ്റ്റഗ്രാമില്‍ പാകിസ്ഥാന്‍ പതാക പങ്കുവെച്ച സബ്രിന സിദ്ദിഖിയെ വിമര്‍ശിച്ച് മോണിക വര്‍മ്മ  

സബ്രിന സിദ്ദിഖിയുടെ ചോദ്യം രാഷ്‌ട്രീയപ്രേരിതമാണ് എന്നാണ് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ വിമര്‍ശിച്ചത്. സബ്രിനയും ടൂര്‍കിറ്റ് സംഘത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. മോദിയ്‌ക്കെതിരെ കൃത്യമായ ആസൂത്രണത്തോടെ ഓണ്‍ലൈനില്‍ വിമര്‍ശനം നടത്തുന്നവരെയാണ് ടൂര്‍കിറ്റ് സംഘം എന്ന് വിളിക്കുന്നത്.  

രാഷ്‌ട്രീയ പ്രേരിതമായുള്ള സബ്രിനയുടെ ചോദ്യത്തെ മുസ്ലിങ്ങളുടെ അവകാശം സംരക്ഷിക്കാന്‍ എടുത്തിട്ടുള്ള നടപടികള്‍ വിശദീകരിച്ചുകൊണ്ട് മോദി നിഷ്പ്രഭമാക്കി. അദ്ദേഹം ഭരണഘടനയെക്കുരിച്ചും യോഗ്യതയുടെ അടിസ്ഥാനത്തില്‍ എല്ലാവര്‍ക്കും സര്‍ക്കാര്‍ സഹായങ്ങള്‍ ജാതി, മത, വംശ വിവേചനമില്ലാതെ നല്‍കുന്നതിനെക്കുറിച്ച് പറഞ്ഞു. ഇത് ടൂള്‍കിറ്റ് സംഘത്തിന് വലിയ തിരിച്ചടിയായി.  

ഇന്ത്യന്‍ മുസ്ലിങ്ങളെക്കുറിച്ച് സബ്രിന സിദ്ദിഖി ചോദിച്ചത്  വഴി പാകിസ്ഥാന്റെ രഹസ്യ അജണ്ട നടപ്പിലാക്കുകയായിരുന്നു എന്നു വരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. എട്ട് വര്‍ഷം മുന്‍പ്  പാകിസ്ഥാന്‍ പതാക പങ്കുവെച്ചുകൊണ്ടുള്ള സബ്രിനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വരെ വിമര്‍ശകര്‍ പങ്കുവെച്ചിരുന്നു.  

Tags: യുഎസില്‍ മോദിDemocracyനരേന്ദ്രമോദിസബ്രിന സിദ്ദിഖിjoe biden
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ദ്രോഹിച്ചവർ ഓർത്തില്ല ട്രംപിന്റെ കണക്കുതീർക്കൽ ഇങ്ങനെയാകുമെന്ന് : ബൈഡൻ ഭരണകൂടത്തിലെ എല്ലാ അഭിഭാഷകരെയും പിരിച്ചുവിട്ടു

World

ഹിന്ദു രാഷ്‌ട്രത്തെ നശിപ്പിക്കാൻ യുഎസ് ധനസഹായം: അന്വേഷണം ആവശ്യപ്പെട്ട് നേപ്പാൾ എംപി ; കുറ്റവാളികളെ ശിക്ഷിക്കണമെന്നും ആവശ്യം

World

ബാള്‍ഡ് ഈഗിള്‍ ഇനി അമേരിക്കയുടെ ദേശീയ പക്ഷി; ഔദ്യോഗികമായി പ്രഖ്യാപിച്ച് ജോ ബൈഡന്‍

World

ആസ്തി വിറ്റഴിക്കല്‍: ടിക് ടോക്കിന് കൂടുതല്‍ സമയം നല്‍കണമെന്ന് സെനറ്റര്‍മാര്‍

World

മാര്‍പാപ്പയെക്കൂടി കണ്ടിട്ട് പടിയിറങ്ങാന്‍ പ്രസിഡന്റ് ബൈഡന്‍, ജനുവരിയില്‍ അവസാന ഔദ്യോഗിക വിദേശ സന്ദര്‍ശനം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂര്‍:പ്രതിരോധ ഓഹരികള്‍ കുതിപ്പ് തുടരുന്നു; ആകാശ് മിസൈല്‍ നിര്‍മ്മാതാക്കളായ ഭാരത് ഡൈനാമിക്സിന് 11 ശതമാനം കുതിപ്പ്

പൊലീസ് ചമഞ്ഞ് തട്ടിപ്പ് : എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 9 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

ഹാര്‍ട്ട് ബീറ്റ് കൂടണ് എന്ന ഗാനത്തിലെ രംഗം (ഇടത്ത്) ദിലീപിന്‍റെ ദോഹയിലെ സ്റ്റേജ് ഷോയില്‍ ഡയാന ഹമീദ്, നിഖില വിമല്‍ എന്നിവരോടൊപ്പം ദിലീപ് നൃത്തം ചെയ്യുന്നു (വലത്ത്)

പ്രിന്‍സ് ആന്‍റ് ഫാമിലി….കാത്തിരിപ്പിനൊടുവില്‍ ദിലീപിന് മറ്റൊരു ഹിറ്റ്?

ഭിന്നശേഷിക്കാരിയായ പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണി ആക്കി: പ്രതിക്ക് ട്രിപ്പിള്‍ ജീവപര്യന്തവും പിഴയും

കോടഞ്ചേരിയില്‍ അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍,കുടുങ്ങിയത് 150 ലേറെ വിനോദ സഞ്ചാരികള്‍

മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍ (ഇടത്ത്) ദ ഹിന്ദു എഡിറ്റര്‍ എന്‍.റാം (വലത്ത് നിന്നും രണ്ടാമത്)

മോദിയെ കുടുക്കാന്‍ ത്രീ ചാര്‍സോ ബീസ് ….മോദിയെ പുകഴ്‌ത്തി കുടുക്കിടാന്‍ ശശി തരൂരും കരണ്‍ ഥാപ്പറും എന്‍.റാമും ചേര്‍ന്ന് ഗൂഢാലോചന

തിരുവല്ലയില്‍ ബിവറേജസ് ഔട്ട്‌ലെറ്റിലും ഗോഡൗണിലും വന്‍ അഗ്നിബാധ, ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം

ശ്രീരാമന്‍ വെറും കഥയിലെ കഥാപാത്രമെന്ന രാഹുല്‍ ഗാന്ധിയുടെ യുഎസ് സര്‍വ്വകലാശാലയിലെ പ്രസംഗത്തിനെതിരെ കേസ് വാദം മെയ് 19ന്

താമരശേരിയില്‍ 2 വിദ്യാര്‍ഥികള്‍ കുളത്തില്‍ മുങ്ങി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies