തൊടുപുഴ: സ്ഥാനക്കയറ്റം നല്കിയെങ്കിലും സംസ്ഥാനത്ത് വിവിധയിടങ്ങളിലെ തഹസില്‍ദാര്‍മാരുടെ നിയമനം നീളുന്നു. ഉദ്യോഗസ്ഥരെ എവിടെ നിയമിക്കണമെന്ന് തീരുമാനിക്കുന്നത് സിപിഎം- സപിഐ നേതാക്കളാണ്. പിന്നില്‍ അഴിമതിയും. ഇതാണ് നിയമനം വൈകാന്‍ കാരണം.
മെയ് 31ന് വന്ന ഒഴിവിലേക്കാണ് ജൂണ്‍ പാതിയോടെ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്കിയത്. എന്നാല്‍, ഉത്തരവില്‍ തഹസില്‍ദാര്‍മാരുടെ ജില്ല മാത്രമാണ് രേഖപ്പെടുത്തിയത്. ഉദ്യോഗസ്ഥര്‍ എത്തി ജോലിയില്‍ കയറിയെങ്കിലും ഇവരെ മടക്കി അയച്ചു. പ്രധാന പോസ്റ്റുകളായ ലോക്കല്‍ തഹസില്‍ദാര്‍, എല്‍ആര്‍ തഹസില്‍ദാര്‍, ശിരസ്തദാര്‍ എന്നിവരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് തിരുവനന്തപുരത്ത് നിന്ന് എത്തിയിട്ടില്ലെന്നതാണ് കാരണം. ഈ നിയമനത്തിന് ശേഷം വരുന്ന ബാക്കിയുള്ളവരുടെ നിയമനം നടത്തേണ്ടത് അതത് ജില്ലാ കളക്ടര്‍മാര്‍ നേരിട്ടാണ്. പ്രധാന ഉേദ്യാഗസ്ഥരെ നിയമിച്ച ശേഷമേ ബാക്കിയുള്ള സ്ഥലങ്ങളില്‍ കളക്ടര്‍ക്ക് നിയമനം നടത്താനുമാകൂ.
പ്രധാനപ്പെട്ട താലൂക്കുകളില്‍ നിയമനം ലഭിക്കണമെങ്കില്‍ അതത് മേഖലയിലെ നേതാക്കളുടെ ശിപാര്‍ശ വേണം. ലക്ഷങ്ങള്‍ കോഴ നല്കണം. ഇത്തരത്തില്‍ പണം നല്കി എത്തുന്നവര്‍ ഏത് തരത്തിലാകും ജോലിയെടുക്കുകയെന്നത് ചോദ്യമാണ്. ഇടത് നേതാക്കളുടെ വഴിവിട്ടുള്ള ശിപാര്‍ശകളും ഇവര്‍ക്ക് തള്ളാനാവില്ല.
വിഷയത്തില്‍ റവന്യൂ വകുപ്പിനുള്ളില്‍ തന്നെ ഉദ്യോഗസ്ഥര്‍ ശക്തമായ പ്രതിഷേധത്തിലുമാണ്. തങ്ങളുടെ ഇംഗിതത്തിന് വഴങ്ങാത്തവരെ സ്ഥലമാറ്റുമെന്ന ഭീഷണിയുമുണ്ട്. ഏറെ ജോലിയുള്ള റവന്യൂ വകുപ്പില്‍ അടിയന്തര പ്രാധാന്യമുള്ള പണികള്‍ പോലും മുടങ്ങുന്ന അവസ്ഥയാണ്. 25ന് വില്ലേജ് ഓഫീസര്‍മാരുടെ പ്രൊമോഷനും സമാനമായി ഇറങ്ങിയിട്ടുണ്ട്. ഇതിലും ജില്ല തിരിച്ചാണ് ഉത്തരവ് വന്നിരിക്കുന്നത്. സാധാരണയായി താലൂക്ക് തിരിച്ചാണ് ഉത്തരവ് ഇറങ്ങേണ്ടത്. ഇവരുടെ നിയമനവും മുകളില്‍ വിശദീകരിക്കുന്നതിന് സമാനമായി തന്നെ ഇനി നടക്കേണ്ടതുണ്ട്. ഇതിന് പിന്നിലും അഴിമതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: