പാറശ്ശാല : പരശുവയ്ക്കലിൽ സ്കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി, കളിയിക്കാവിള തയ്യാലു മൂട് സ്വദേശികളായ സുരേഷ് , അക് ഷാൾ ദമ്പതികളുടെ മകളായ എസ്.എ.ഇവലിൻ ജോയ് (15) ആണ് സ്കൂൾ യൂണിഫോമിലാണ് മൃതദേഹം ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പളുകൽ, മത്തംമ്പാല, ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്.
പത്താം ക്ലാസിൽ പഠിക്കുന്നതിന് വേണ്ടി ഈ വർഷമാണ് പളുകൽ ഹയർക്കെൻഡറി സ്കൂളിൽ പുതിയതായി ചേർന്നത്. ട്രാക്കിനു സമീപത്തു നിന്നും കിട്ടിയ കുട്ടിയുടെ ബാഗിൽ നിന്നും ലഭിച്ച നോട്ട് ബുക്കിൽ മരണവിവരം അറിയിക്കാൻ മാതാവിന്റെ ഫോൺ നമ്പർ കുറിച്ചിരുന്നു.
മൃതദേഹം കാണപ്പെട്ട സ്ഥലത്തിനു സമീപം കുട്ടിയുടെ ബന്ധുവിന്റെ വീട് ഉണ്ട്. ഇവിടേക്ക് വന്നതാണോ എന്നും സംശയിക്കുന്നു. ഫോൺ നമ്പർ രേഖപ്പെടുത്തിയതിനാൽ ആത്മഹത്യ എന്നാണ് പോലീസിന്റെ നിഗമനം
സഹോദരൻ ബെൻ സുരേഷ്. മൃതദേഹം പേസ്റ്റുമാർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: