തൃശൂര്‍: യൂണിവേഴ്സിറ്റി ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സസ്, ബംഗളൂരുവും ഇന്ത്യന്‍ സൊസൈറ്റി ഓഫ് എക്സ്റ്റന്‍ഷന്‍ എഡ്യൂക്കേഷനും സംയുക്തമായി ‘ഇവോള്‍വിങ് എക്സ്റ്റന്‍ഷന്‍ സയന്‍സ് റ്റുവാര്‍ഡ്സ് സെക്കന്‍ഡറി അഗ്രിക്കള്‍ച്ചര്‍ ഫോര്‍ സസ്റ്റൈനബിള്‍ ഡെവലപ്മെന്റ്’ എന്ന വിഷയത്തില്‍ ബംഗളൂരു കോളേജ് ഓഫ് അഗ്രികള്‍ച്ചറില്‍ നടന്ന ദേശീയ സെമിനാറിന്റെ ഭാഗമായുള്ള പ്രദര്‍ശന മേളയില്‍ കേരളത്തില്‍ നിന്നുള്ള കൃഷി വിജ്ഞാന കേന്ദ്രങ്ങളുടെ സ്റ്റാള്‍ ഒന്നാം സ്ഥാനം നേടി.
ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിനു കീഴിലുള്ള അട്ടാരി, സിഎഫ്ടിആര്‍ഐ, എന്ഐഎഇഎം തുടങ്ങി നിരവധി പ്രമുഖ സ്ഥാപനങ്ങള്‍ പ്രദര്‍ശന മേളയില്‍ പങ്കെടുത്തിരുന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാല, എന്‍ജിഒ, ഐസിഎആര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കേരളത്തിലെയും ലക്ഷദ്വീപിലെയും കൃഷിവിജ്ഞാന കേന്ദ്രങ്ങള്‍ ക്രമീകരിച്ച തെങ്ങ്, മരച്ചീനി, ചക്ക, വാഴ, നെല്ല്, മാങ്ങ, ജാതിക്ക, തേന്‍, മില്ലറ്റ്, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങി എല്ലാ പ്രധാന വിളകളില്‍ നിന്നുമുള്ള വൈവിധ്യമാര്‍ന്ന മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരുന്ന സ്റ്റാളിനാണ് ഒന്നാം സ്ഥാനം ലഭ്യമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: