ആലപ്പുഴ: കലിംഗ സര്‍വകലാശാലയില്‍ നിന്നുളള വ്യാജ ബികോം സര്‍ട്ടിഫിക്കറ്റ് ചമച്ച് എം കോം പ്രവേശനം നേടിയ കേസിലെ പ്രതി മുന്‍ എസ് എഫ് ഐ നേതാവ് നിഖില്‍ തോമസിന് കേരള സര്‍വ്വകലാശാലയില്‍ ആജീവനാന്ത വിലക്കേര്‍പ്പെടുത്തി. സര്‍വ്വകലാശാല സിന്‍ഡിക്കേറ്റാണ് തീരുമാനമെടുത്തത്.
നിഖിലിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ബികോം ഫസ്റ്റ് ക്ലാസില്‍ പാസായെന്ന വ്യാജ മാര്‍ക്ക് ലിസ്റ്റും കണ്ടെത്തിയിരുന്നു. നിഖില്‍ തോമസിന് വ്യാജ ഡിഗ്രി തയ്യാറാക്കി നല്കിയ മുന്‍ എസ് എഫ് ഐ നേതാവ് അബിന്‍ സി രാജ് നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങിയതിന് പിന്നാലെ പിടിയിലായിരുന്നു. എസ് എഫ് ഐ മുന്‍ ഏരിയ പ്രസിഡന്റും ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമാണ് അബിന്‍.
അബിനാണ് വ്യാജ ഡിഗ്രി നിര്‍മ്മിക്കാന്‍ സഹായം നല്‍കിയതിന് നിഖില്‍ തോമസ് മൊഴി നല്‍കിയിരുന്നു. ഇതോടെയാണ് മാലദ്വീപില്‍ ജോലി ചെയ്യുകയായിരുന്ന അബിനെ കേരള പൊലീസ് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കുടുംബം ഇടപെട്ട് നാട്ടിലെത്തിച്ചത്.
സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച എറണാകുളത്തെ ഓറിയോണ്‍ ഏജന്‍സിയില്‍ നിഖില്‍ തോമസിനെയും അബിന്‍ സി രാജിനെയും തെളിവെടുപ്പിന് എത്തിച്ചെങ്കിലും നിലവില്‍ ഓറിയോണ്‍ എന്ന സ്ഥാപനം ഇവിടെ പ്രവര്‍ത്തിക്കുന്നില്ല. മുമ്പ് കലൂരിലും പാലാരിവട്ടത്തും ഓറിയോണ്‍ എന്ന പേരില്‍ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: