ഗുരുവായൂര്‍: പുന്നത്തൂര്‍ കോവിലകം ഗജകേസരികളുടെ വാസകേന്ദ്രമാക്കിയതിന്റെ 48 ാം വാര്‍ഷികാഘോഷം, വിഭവ സമ്പന്നമായ ആനയൂട്ടോടെ ആഘോഷിച്ചു. ഗുരുവായൂര്‍ ദേവസ്വം ജീവധനം വിഭാഗത്തില്‍ പ്രവര്‍ത്തിച്ച് സര്‍വ്വീസില്‍ നിന്നും വിരമിച്ചവരുടെ കൂട്ടായ്മയായ ഗുരുവായൂര്‍ ദേവസ്വം പെന്‍ഷനേഴ്സ് അസോസിയേഷനാണ് ആനക്കോട്ടയില്‍ ഉത്സവ പ്രതീതിയുണര്‍ത്തി 48 ാം വാര്‍ഷികാഘോഷം കൊണ്ടാടിയത്.
ആനപ്രിയനായ ശ്രീഗുരുവായൂരപ്പന്റെ 41 ഗജകേസരികള്‍ക്ക്, വിഭവ സമൃദ്ധിമായ ആനയൂട്ട് നടത്തിയായിരുന്നു, 1975 ജൂണ്‍ 26 ന് ഗജരാജന്‍ ഗുരുവായൂര്‍ കേശവന്റെ അകമ്പടിയോടെയാണ് ശ്രീഗുരുവായൂരപ്പന്റെ ഗജസമ്പത്തുക്കള്‍ സാമൂതിരി കോലോത്ത് നിന്ന് പുന്നത്തൂര്‍ ആനക്കോട്ടയിലേക്ക് ഘോഷയാത്രയോടെ ഗൃഹപ്രവേശം നടത്തിയത്. കൊമ്പന് ജൂനിയര്‍ വിഷ്ണുവിന് ചോറുരുള, ചെറുപഴം, വെള്ളരിക്ക, തണ്ണിമത്തന് എന്നിവ നല്കി, മൂത്തേടത്ത് ശിവദാസ് ആനയൂട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് പെന്‍ഷനേഴ്സ് ഭാരവാഹികള്‍ ഓരോരുത്തരായി ഭഗവാന്റെ ഓരോ ഗജസമ്പത്തുക്കള്ക്കും ആനയൂട്ട് നല്കി.
ആനയൂട്ടിനുശേഷം കോഓര്‍ഡിനേറ്റര്‍ സി.വി. വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം.പി. ശങ്കരനാരായണന്, ആര്. രാജഗോപാല്‍, പി.വി. സോമസുന്ദരന്‍, കെ.ആര്. സുനില്‍കുമാര്‍, വി. മോഹന്‍ദാസ്, ടി.വി. കൃഷ്ണദാസ്, കെ. ദിവാകരന്, വി.കെ. കുഞ്ചു, സി. ശങ്കര്‍, ഇ.കെ. പവിത്രന് എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ പുന്നത്തൂര്‍ കോട്ടയിലെ പ്രഥമ വനിത ഡെപ്യുട്ടി അഡ്മിനിസ്ട്രേറ്റര്‍ കെ.എസ്. മായാദേവിയെ, കെ.വി. രാധാകൃഷ്ണ വാര്യരും, ആനപാപ്പാന്മാരില് സീനിയറായ എം.സി. രാധാകൃഷ്ണനെ ആര്. പരമേശ്വരനും പൊന്നാടചാര്‍ത്തി അനുമോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: