ഭോപ്പാല്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഞ്ച് പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് പച്ചക്കൊടി കാട്ടി. ഭോപ്പാലിലെ റാണി കമലാപതി റെയില്‍വേ സ്റ്റേഷനിലായിരുന്നു ചടങ്ങ്.
പ്രധാനമന്ത്രി ആദ്യം റാഞ്ചി-പട്ന, ധാര്‍വാഡ്-കെഎസ്ആര്‍ ബംഗളൂരു, ഗോവ (മഡ്ഗാവ്)-മുംബൈ എന്നിവ വിര്‍ച്വലായി ഫ്‌ലാഗ് ഓഫ് ചെയ്തു.
തുടക്കമിട്ടു, തുടര്‍ന്ന് മധ്യപ്രദേശിലെ രണ്ട് വന്ദേ ഭാരത് ട്രെയിനുകള്‍, ഭോപ്പാല്‍-ഇന്‍ഡോര്‍, ഭോപ്പാല്‍-ജബല്‍പൂര്‍ എന്നിവയ്‌ക്ക് പച്ചക്കൊടി വീശി. ഈ രണ്ട് ട്രെയിനുകളും റാണി കമലാപതി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരേസമയം പുറപ്പെട്ടു.
ഈ ട്രെയിനുകള്‍ മധ്യപ്രദേശ്, കര്‍ണാടക, മഹാരാഷ്‌ട്ര, ഗോവ, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ ഗതാഗതം മെച്ചപ്പെടുത്തുമെന്ന് പ്രധാനമന്ത്രി ട്വീറ്റില്‍ പറഞ്ഞു. റാണി കമലാപതി സ്റ്റേഷനിലെത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തി. വിദ്യാര്‍ഥികള്‍ പ്രധാനമന്ത്രിക്ക് ചിത്രങ്ങള്‍ സമ്മാനിച്ചു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭോപ്പാല്‍ വിമാനത്താവളത്തില്‍ നിന്ന് റോഡ് മാര്‍ഗമാണ് റാണി കമലാപതി സ്റ്റേഷനില്‍ എത്തിയിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: