ഭോപ്പാല്‍: രാജ്യത്ത് രണ്ടു തരം നിയമം പ്രായോഗികമല്ലെന്നും ഭരണഘടന അനുശാസിക്കുന്ന പോലെ എല്ലാ പൗരന്മാര്ക്കും തുല്യാവകാശം ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരേ കുടുംബത്തിലെ അംഗങ്ങള്‍ക്ക് പല നിയമം ബാധകമാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഏക സിവില്‍കോഡ് നടപ്പാക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
ഭോപ്പാലില്‍ ബിജെപിയുടെ പരിപാടിയുടെ ഭാഗമായി പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ”മുത്തലാഖ് ഇന്ത്യയില്‍ നിരോധിച്ചപ്പോള്‍ പലരും എതിര്‍ത്തു. അത് ഇസ്ലാമിന്റെ അവിഭാജ്യ ഘടകമാണെന്നാണ് അവര്‍ പറഞ്ഞത്. അങ്ങനെയാണെങ്കില്‍ മുസ്ലിം-ഭൂരിപക്ഷ രാജ്യങ്ങളായ പാക്കിസ്ഥാനും ബംഗ്ലാദേശിലും ഈജിപ്റ്റിലും ഇന്തോനേഷ്യയിലും ഖത്തറിലും ജോര്‍ദാനിലും സിറിയയിലുമൊന്നും മുത്തലാഖ് ഇല്ലാത്തത് എന്തുകൊണ്ടാണ്”, അദ്ദേഹം ചോദിച്ചു.
മുത്തലാഖിനെ അനുകൂലിക്കുന്നവര്‍ വോട്ട് ബാങ്ക് മാത്രമാണ് ലക്ഷ്യമിടുന്നതെന്നും, മുസ്ലിം പെണ്‍കുട്ടികളോട് കടുത്ത അനീതിയാണ് അവര്‍ ചെയ്യുന്നത്. ഇതൊക്കെക്കൊണ്ടാണ് താന്‍ ചെല്ലുന്നിടത്തെല്ലാം മുസ്ലിം പെണ്‍കുട്ടികള്‍ ബിജെപിക്കും മോദിക്കുമൊപ്പം നില്‍ക്കുന്നതെന്നും മോദി പറഞ്ഞു.
ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കുന്നവര്‍ സ്വാര്‍ഥ താത്പര്യത്തിനു വേണ്ടി മുസ്ലിംകളുടെ താത്പര്യത്തില്‍ പ്രകോപനം സൃഷ്ടിച്ച് അവരെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ്. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്ന് സുപ്രീം കോടതിയും നിര്‍ദേശിച്ചിട്ടുള്ളതാണെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: