പാലക്കാട്: ജില്ലയില്‍ ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. രണ്ടുദിവസത്തിനിടെ 97 ഡെങ്കി കേസുകളും, ഒരു മാസത്തിനിടെ മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തു.
17ന് കോയമ്പത്തൂരില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട 32 കാരനും, 20ന് മരണപ്പെട്ട പനയമ്പലം സ്വദേശി ഉള്‍പ്പടെ കല്ലടിക്കോടുണ്ടായ രണ്ട് പനി മരണവും ഡെങ്കിപ്പനി മൂലമാണ്. ഇന്നലെ മങ്കര സ്വദേശിയായ 48 കാരന്റെ മരണകാരണം ഡെങ്കിപ്പനിയെന്ന് സംശയിക്കുന്നുണ്ട്. രക്തപരിശോധനയില്‍ ഡെങ്കി സ്ഥരീകരിച്ചിരുന്നെങ്കിലും ഇയാള്‍ക്ക് മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു.
അതേസമയം, വേണ്ടത്ര ഉദ്യോഗസ്ഥരില്ലാതെ നട്ടം തിരിയുകയാണ് ആരോഗ്യവകുപ്പ്. ജില്ലാ മലേറിയ ഓഫീസര്‍ തസ്തിക ഒഴിഞ്ഞ് കിടക്കുകയാണ്. നിലവില്‍ ജില്ലാ ബയോളജിസ്റ്റിനാണ് ഈ ചുമതല കൂടി നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: