തിരുവനന്തപുരം: കേരളത്തില്‍ വലിയ പെരുന്നാള്‍ പ്രമാണിച്ച് മറ്റന്നാള്‍ കൂടി സംസ്ഥാന സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചേക്കും. വലിയ പെരുന്നാള്‍ (ബക്രീദ്) 29ന് ആഘോഷിക്കാന്‍ തീരുമാനിച്ചത് കണക്കിലെടുത്ത് നാളത്തെ അവധിക്കു പുറമേ മറ്റന്നാള്‍ കൂടി സംസ്ഥാന സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തീരുമാനം ഇന്നുണ്ടാകും.
28ലെ അവധി 29ലേക്കു മാറ്റാനാണ് പൊതുഭരണ വകുപ്പില്‍നിന്നു മുഖ്യമന്ത്രിക്കു ശുപാര്‍ശ പോയത്.വിവിധ മുസ്ലിം സംഘടനകള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതു കണക്കിലെടുത്ത് 28നും 29നും അവധി നല്‍കിയേക്കും. 29ലെ അവധി ഇസ്ലാം മതത്തില്‍പെട്ടവര്‍ക്കു മാത്രമായി നിയന്ത്രിതാവധിയും സര്‍ക്കാര്‍ പരിഗണനയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: