ഓക്ക്ലന്‍ഡ്: ഇക്കഴിഞ്ഞ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) സീസണിനിടെ പരിക്കേറ്റ ന്യൂസിലാന്‍ഡ് മുന്‍ നായകന് കെയ്ന്‍ വില്ല്യംസണ് ലോകകപ്പിന് ഉണ്ടാവില്ല. പരിക്കില്‍ നിന്നും മോചിതനാകാന്‍ സമയമെടുക്കുമെന്നതിനാല്‍ താരത്തിന് കളിക്കാനായേക്കില്ല.
ഐപിഎല്‍ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് താരമാണ് വില്ല്യംസണ്. പരിക്കേറ്റതിന് പിന്നാലെ താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. എന്നാല്‍ കഴിഞ്ഞ ദിവസം താരം തന്റെ പരിക്ക് ഭേദമാകാന്‍ മാസങ്ങള്‍ വേണ്ടിവരുമെന്ന് വ്യക്തമാക്കുകയായിരുന്നു.
കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ന്യൂസിലാന്‍ഡിനെ നയിച്ച വില്ല്യംസണ് ടീമിനെ ഫൈനലിലെത്തിച്ചിരുന്നു. 2015ല്‍ ഓസ്ട്രേലിയയില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ അവര്‍ക്കെതിരെ പരാജയപ്പെടുകയായിരുന്നു. 2019 ഫൈനലില്‍ വിജയത്തിന്റെ വക്കോളമെത്തിയ ശേഷം ഇംഗ്ലണ്ടിനോട് തോറ്റു. അന്ന് ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി സൂപ്പര്‍ ഓവറിലൂടെ ഇംഗ്ലണ്ട് ചാമ്പ്യന്മാരാകുകയായിരുന്നു. 32കാരനായ വില്ല്യംസണ് ഏകദിനത്തില്‍ 6554 റണ്‍സെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: