Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റെജിയുടെ ജീവിതം ഇനി വനിതാ ജയിലില്‍

ഇരുപത്തേഴ് വര്‍ഷങ്ങള്‍ക്കുശേഷം അറസ്റ്റിലായ കൊലക്കേസിലെ പ്രതിയുടെ ഇനിയുള്ള ജീവിതം വനിതാ ജയിലില്‍. മാങ്കാംകുഴി കുഴിപറമ്പില്‍ തെക്കതില്‍ പാപ്പച്ചന്റെ ഭാര്യ മറിയാമ്മയെ (61) കൊലപ്പെടുത്തിയ കേസില്‍ ഹൈക്കോടതി ജിവപര്യന്തം ശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് നാടകീയമായി മുങ്ങിയ പ്രതി അറനൂറ്റിമംഗലം പുത്തന്‍വേലില്‍ ബിജു ഭവനത്തില്‍ റെജി (അച്ചാമ്മ-51)യെ കഴിഞ്ഞ ദിവസം മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2023, 10:22 pm IST
in Kerala

മാവേലിക്കര: ഇരുപത്തേഴ് വര്‍ഷങ്ങള്‍ക്കുശേഷം അറസ്റ്റിലായ കൊലക്കേസിലെ പ്രതിയുടെ ഇനിയുള്ള ജീവിതം വനിതാ ജയിലില്‍. മാങ്കാംകുഴി കുഴിപറമ്പില്‍ തെക്കതില്‍ പാപ്പച്ചന്റെ ഭാര്യ മറിയാമ്മയെ (61) കൊലപ്പെടുത്തിയ കേസില്‍ ഹൈക്കോടതി ജിവപര്യന്തം ശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് നാടകീയമായി മുങ്ങിയ പ്രതി അറനൂറ്റിമംഗലം പുത്തന്‍വേലില്‍ ബിജു ഭവനത്തില്‍ റെജി (അച്ചാമ്മ-51)യെ കഴിഞ്ഞ ദിവസം മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തിരുന്നു.  ആള്‍മാറാട്ടം നടത്തി മിനിരാജു എന്ന വ്യാജപേരില്‍ ഒളിച്ചു താമസിച്ചിരുന്ന പ്രതിയെ എറണാകുളം പോത്താനിക്കാട് പല്ലാരിമംഗലം പഞ്ചായത്തില്‍ അടിവാട് എന്ന സ്ഥലത്തുനിന്നാണ് അറസ്റ്റു ചെയ്തത്.  തമിഴ്‌നാട് സ്വദേശിയായ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം താമസിച്ചിരുന്ന റെജി  സെയില്‍സ് ഗേളായി ജോലി ചെയ്യുകയായിരുന്നു.  

കസ്റ്റഡിയിലെടുത്ത പ്രതിയെ മാവേലിക്കര പോലീസ് ഇന്നലെ മാവേലിക്കര ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി രണ്ടില്‍ ഹാജരാക്കി. ജഡ്ജി കെ.എന്‍. അജിത് കുമാര്‍ ഇവരെ തിരുവനന്തപുരം അട്ടകുളങ്ങര വനിത ജയിലേക്ക് അയ്‌ക്കാന്‍ നിര്‍ദേശം നല്കി. കേസില്‍ ഇനിയും അപ്പീലിന് പോകാന്‍ ഒരു തരത്തിലും നിയമം അനുവദിക്കുന്നില്ല എന്നതിനാല്‍ ഇനിയുള്ള റെജിയുടെ ജീവിതം വനിതാ ജയിലിലായിരിക്കും. പോലീസിനേയും കോടതിയേയും കബളിപ്പിച്ച് ആള്‍മാറാട്ടം നടത്തിയതിന് നിരവധി കുറ്റങ്ങള്‍ പ്രതിയുടെ മേലുള്ളതിനാല്‍ നിയമപരമായ ഒരു ആനുകൂല്യത്തിനും ഇവര്‍ക്ക് യോഗ്യതയില്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.

ചെങ്ങന്നൂര്‍ ഡിവൈഎസ്പി  എം.കെ. ബിനുകുമാര്‍ മാവേലിക്കര സിഐ സി. ശ്രീജിത്ത്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീക്, അരുണ്‍ഭാസ്‌ക്കര്‍, ഷിബു മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്.

1990 ഫെബ്രുവരി 21നാണ് മറിയാമ്മയെ വീടിനുള്ളില്‍ കൊലചെയ്യപ്പട്ട നിലയില്‍ കാണപ്പെട്ടത്. മറിയാമ്മയുടെ മൂന്നര പവന്റെ താലിമാല അപഹരിച്ച പ്രതി ചെവി അറുത്തു മാറ്റിയാണ് കമ്മല്‍ ഊരി എടുത്തത്. മറിയാമ്മയുടെ കൈകളിലും, പുറത്തുമായി ഒന്‍പതോളം കുത്തുകളേറ്റിരുന്നു. അന്വേഷണത്തില്‍ റെജി അറസ്റ്റിലാകുകയായിരുന്നു. 1993ല്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി മറിയാമ്മയുടെ ബന്ധു കൂടിയായ പ്രതി റെജിയെ വെറുതെ വിട്ടു. എന്നാല്‍ പ്രോസിക്യൂഷന്‍ നല്കിയ അപ്പീലില്‍ 1996 സെപ്തംബര്‍ 11ന്  ഹൈക്കോടതി ജീവപര്യന്തം ശിക്ഷിച്ചു.  വിധി വന്നു മണിക്കൂറുകള്‍ക്കുള്ളില്‍ ഒളിവില്‍ പോകുകയായിരുന്നു.  

Tags: ഐഎസ്lifeവനിതാ ജയില്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സ്വർണ്ണ ഉടുപ്പിട്ട് , സ്വർണ്ണപാത്രങ്ങളിൽ ആഹാരം കഴിക്കുന്ന ഒരു വയസുകാരി ; ദുബായിലെ കോടീശ്വരൻ സതീഷ് സാംപാൽ മകൾക്കായി ഒരുക്കിയിരിക്കുന്നത്

Samskriti

സാക്ഷാത്കാരം

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

കോടീശ്വരിയായ വൃദ്ധയെ തീക്കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ സഹോദരീ പുത്രന് ജീവപര്യന്തം

Samskriti

ആത്മീയത എന്ന ആന്തരിക യാത്ര

പുതിയ വാര്‍ത്തകള്‍

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.