തിരുവനന്തപുരം: കേരളത്തില്‍ കളരിപയറ്റിനെ രാഷ്‌ട്രീയവത്കരിക്കാന്‍ ശ്രമം. കേരളത്തില്‍ കളരിപ്പയറ്റിന് വ്യാജ സംഘടനകള്‍ക്ക് പിന്തുണനല്‍കി പിണറായി സര്‍ക്കാരിലെ മന്ത്രി ഒരാഴ്ചക്ക് മുമ്പ് ആയോധന കളരി സംഘം എന്ന പേരില്‍ സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ കളരി ചികിത്സ കോഴ്‌സ് നടത്തുകയും സര്‍ട്ടിഫിക്കറ്റ് വിതരണം ചെയതതിനും പിന്നാലെയാണ് സംഭവം പൊതുജന ശ്രദ്ധയില്‍പെടുന്നത്.
സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അവകാശപ്പെട്ടാണ് സംഘടന നിലവില്‍ പ്രവര്‍ത്തിക്കുന്നത്. കളരി പയറ്റില്‍ ഡിപ്ലോമ കോഴ്‌സ് നടത്തുണ്ടെന്നാണ് റിപ്പോര്‍ട്ട്. സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങില്‍ മന്ത്രി പങ്കെടുത്തിരുന്നു. നിലവില്‍ കേരളത്തില്‍ 1200 ഓളം കളരികളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ പരമ്പരഗത ഗുരുകള്‍ നടത്തുന്ന കളരികള്‍ മുതല്‍ പരമ്പരേതര കളരികള്‍ വരെയുണ്ട്.
ഇത് എല്ലാം കളരിയുമായി ബന്ധപ്പെട്ടിട്ടുള്ള ഏതെങ്ങിലും സംസ്ഥാന കേന്ദ്ര സംഘടനകളുടെ ഭാഗമായാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ആയോധന കളരിസംഘം, കേരളാ സ്‌പോര്‍ട്‌സ് കളരിപ്പയറ്റ് സംഘം എന്നീ സംഘടനകള്‍ കേവലം ക്ലബുപോലെ രജിസ്റ്റര്‍ ചെയ്തവയാണ്. സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നു പറയുന്നതിലൂടെ തന്നെ ഇത് വ്യക്തമാണ്.
കേരള സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലോ, ദേശീയ കളരിപ്പയറ്റ് ഫെഡറേഷനോ ഓഫ് ഇന്ത്യയോ മറ്റു സര്‍ക്കാര്‍ അനുബന്ധ സംഘടനകളോ അംഗീകരിച്ചിട്ടില്ല. വ്യാജ സംഘടനകള്‍ നടത്തുന്ന കോഴ്‌സുകളില്‍ ഡിപ്ലോമ കോഴ്‌സ് ആയാലും മൂന്ന് മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്ുകള്‍ക്കും യാതൊരു തരത്തിലുള്ള മൂല്യവുമില്ല.
മന്ത്രിയുടെ അറിവോടെ നടത്തുന്ന പ്രവര്‍ത്തനം കേരള പാരമ്പര്യത്തെയും കളരിയുടെ വിശ്വാസ്യതയെയും തകര്‍ക്കും. സംഘടനകള്‍ പണപ്പിരിവുകള്‍ തുടങ്ങിയിട്ടുണ്ടെന്നാണ് ആരോപണം. സംഭവത്തില്‍ കളരി പയറ്റുമായി ബന്ധപ്പെട്ട വിവിധ സംഘടനകള്‍ പ്രതിഷേധിച്ചിട്ടുണ്ട്.
റിസോഴ്‌സ് സെന്ററിന്റെ പേരില്‍ ഓരോ വിദ്യാര്‍ഥിയില്‍ നിന്നും ഈ കോഴ്‌സിലേക്ക് പതിനയ്യായിരം രൂപയാണ് ഫീസായി വാങ്ങുന്നതായി കേരള കളരിപ്പയറ്റ് അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറി അഡ്വ. ആര്‍ വസന്ത മോഹന്‍ ആരോപിച്ചു. ഇത്തരത്തില്‍ ഒന്നിലേറെ സംഘടനകളാണ് ഇന്ന് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. വ്യായമത്തിനും സ്‌പോര്‍ടസിനു അപ്പുറം ഇതിനെ രാഷ്‌ട്രീയവത്കരിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് വ്യാജ സംഘടനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: