Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സങ്കല്പനാശം സദ്ഗതിക്കുള്ള ഉപായം

ജ്ഞാനവാസിഷ്ഠത്തിലൂടെ

കവനമന്ദിരം പങ്കജാക്ഷന്‍ by കവനമന്ദിരം പങ്കജാക്ഷന്‍
Jun 26, 2023, 06:44 pm IST
in Samskriti

ദാശൂരോപാഖ്യാനം

നീ അറിയുക, അസത്തിന്റെ ഉയര്‍ച്ചയുടെ ആരംഭമായി അതിവിസ്താരമാര്‍ന്നിരിക്കുന്നതായ, ഓര്‍ത്താല്‍ അവസ്തുമയമായ, സംസാരസ്ഥാനമാണു ഞാന്‍ പറഞ്ഞത്. പരമമായീടുന്ന ആകാശത്തില്‍നിന്നുളവായ സങ്കല്പനത്തിനെത്തന്നെ സ്വോത്ഥനെന്നു ഞാന്‍ പറഞ്ഞു. അതു താനേ ഉണ്ടാകുന്നു, താനേതന്നെ ലയിക്കുന്നു. ഈ കാണുന്ന ജഗത്തൊക്കെയും സന്മതേ! ഹൃദയത്തില്‍ ഓര്‍ക്കുക, നീ അതിന്റെ സ്വരൂപംതന്നെ.  സങ്കല്പമുള്ളപ്പോള്‍ ഈ ജഗത്തുണ്ട്, സങ്കല്പമില്ലെങ്കില്‍ ഈ ജഗത്തില്ലാതെയാകുന്നു. അതിന്റെ അംഗങ്ങളാണ് വിഷ്ണു, ബ്രഹ്മാവ്, രുദ്രന്‍ എന്നിവരെന്നും ശങ്കയില്ലാതെ ഗ്രഹിക്കുക. അത് പ്രതിഭാസസംബന്ധമായി പിന്തുടര്‍ന്നുവരുന്ന മാത്രകളില്‍ ബ്രഹ്മത്വമാര്‍ന്നുകൊള്ളുന്നെന്നും ഓര്‍ക്കുക.  

ശൂന്യമായ ആകാശത്തില്‍ ഈ സങ്കല്പം തന്നെയാണ് ത്രിജഗത്പുരത്തെ സൃഷ്ടിച്ചത്. പതിന്നാലു ലോകങ്ങളെ പ്രധാനവഴികളെന്നു പറഞ്ഞിട്ട് നന്ദനോദ്യാനം മുതലായവകളെ വനോപവനങ്ങളെന്നും ഞാന്‍ പറഞ്ഞു. നല്ല ക്രീഡാശിഖിരങ്ങള്‍ മന്ദരം, മേരു മുതലായവതന്നെയാകുന്നു. ചൂടും തണുപ്പുമായി കത്തുന്ന രണ്ടു ദീപങ്ങള്‍ സൂര്യനും ചന്ദ്രനുമാണെന്നറിയുക. മുത്തുമണികളാല്‍ നല്ല വെളുപ്പുള്ള ഏഴുതടാകങ്ങളുണ്ടെന്നു ഞാന്‍ പറഞ്ഞത് നദികളാല്‍ ശോഭതേടുന്ന സമുദ്രങ്ങളെയാകുന്നു. ഔര്‍വാനലാംബോരുഹങ്ങളായീടുന്ന, സര്‍വദാ ശോഭിപ്പതായ അവകളില്‍ സങ്കല്പഭൂപന്‍ ജഗത്രയമാം പുരത്തില്‍ പലവക ദേഹഗേഹങ്ങളെ തനിക്കേറ്റം വിനോദിക്കാനായി ഉണ്ടാക്കി. ഊര്‍ദ്ധ്വഭാഗങ്ങളില്‍ ദേവഗേഹങ്ങളെയും  മനുഷ്യനാഗാദികളായ ഗേഹങ്ങളെ യഥാക്രമം മദ്ധ്യത്തിലും കീഴിലും ചേര്‍ത്തു. പ്രാണയന്ത്രപ്രവാഹത്താല്‍ ചലിപ്പവയാണ് മാംസമൃന്മയഗേഹങ്ങളെന്നും ഓര്‍ക്കുക. നല്ല ചര്‍മ്മലേപനംകൊണ്ട് അസ്ഥിവൃക്ഷങ്ങളെ മനോജ്ഞങ്ങളാക്കി. നല്ലവണ്ണം കറുത്ത പുല്ലുകൊണ്ടു മേഞ്ഞത് കേശങ്ങളാണെന്നോര്‍ക്കുക. ചെവികള്‍, കണ്ണുകള്‍, മൂക്ക് ഇവകളാണ് നവദ്വാരങ്ങള്‍. ചെവി, മൂക്ക്, താലു ഇവകള്‍ വാതായനങ്ങളാണ്. കൈകാലുകള്‍ ദേഹഗേഹങ്ങള്‍ക്കുള്ള പ്രധാനവഴികളാണ്. പഞ്ചേന്ദ്രിയങ്ങളെ ദീപങ്ങളാണെന്നു ഞാന്‍ പറഞ്ഞതും ധരിക്കുക. നോക്കുമ്പോള്‍ ഭയപ്പെട്ടുപോകുന്ന പിശാചുക്കള്‍ അഹങ്കാരങ്ങളാകുന്നു. അസ്സത്തില്‍നിന്നുളവാകുന്ന അഹങ്കാരങ്ങളോടൊത്ത് സങ്കല്പഭൂവരന്‍ ഗാത്രഗേഹത്തിനുള്ളില്‍ കൗതുകത്തോടെ സര്‍വദാ നര്‍ത്തനംചെയ്തീടുന്നു. അഭ്യുദയം ക്ഷണം പ്രാപിച്ചുകൊള്ളുന്നു, ദീപംപോലെ ക്ഷിപ്രം ശമിച്ചുകൊള്ളുന്നു. ഗോത്രഗേഹങ്ങളില്‍ സങ്കല്പമെന്നുള്ളത് കടലില്‍ തിരപോലെയാണ്. മേലിലുണ്ടാകുന്ന ദേഹങ്ങളായീടുന്ന ആലയങ്ങള്‍ക്ക് താന്‍ നിരന്തരം പോകും.  

ചിന്തിക്ക, സങ്കല്പഭൂപന്‍ ചമയ്‌ക്കുന്നത് അന്തരമില്ല, ക്ഷണാല്‍ നശിച്ചുപോകും. അസ്സങ്കല്പമാത്രേണ ക്ഷിപ്രം നശിച്ചുപോയീടുന്നു. അന്തമില്ലാത്ത ദുഃഖത്തിനായിട്ടു ലോകത്തെ ചമച്ചുകൊള്ളുന്നു. ഉത്തമം, മദ്ധ്യമം, അധമമെന്നുള്ള മൂന്നു വപുസ്സുകള്‍ സത്വം, രജസ്സ്, തമസ്സുകളാകുന്നു. ഈ ത്രിലോകത്തിനു കാരണങ്ങളാണവ. ശങ്കയുണ്ടാകേണ്ട, തമോരൂപസങ്കല്പം എല്ലായ്‌പ്പോഴും പ്രാകൃതചേഷ്ടയാല്‍ വളരെ കൃപണത്വമാര്‍ന്നിട്ട് കൃമികീടതയെ പ്രാപിക്കുന്നു. നന്ദന! സത്യസ്വരൂപമായ സങ്കല്പം അത്യുത്തമമായ ധര്‍മ്മവും ജ്ഞാനവും കൈക്കൊണ്ട്, സമീപകൈവല്യമായി സദാ ചക്രവര്‍ത്തിക്കു സമം വിളങ്ങുന്നു. രാജസ്വരൂപമാകുന്ന സങ്കല്പം എപ്പോഴും ജഗത്‌വ്യാപാരമാര്‍ന്നുകൊണ്ട് പുത്രദാരാദിയില്‍ വലിയ സക്തിയോടുകൂടി സംസാരത്തില്‍ വര്‍ത്തിച്ചിടുന്നു. ഈ മൂന്നു രൂപവും വിട്ട് സങ്കല്പം ക്ഷയിച്ചുകൊള്ളുംവിധത്തില്‍ ഉത്തമമായ പരംപദം പ്രാപിച്ചുകൊള്ളുന്നു. ശിഷ്ടബുദ്ധേ! സര്‍വദൃഷ്ടികളെയും ദൂരെവെച്ച് ചേതസ്സിനെ ചേതസ്സാ നീക്കി നീ ഉള്ളിലും പുറത്തുമുള്ള സങ്കല്പമെല്ലാം ക്ഷയിപ്പിച്ചുകൊള്ളുക. അത്യന്തം ദാരുണമായ തപസ്സ് ആയിരം വര്‍ഷം ചെയ്താലും പാതാളദേശത്തു വാണാലും ഏതും നിനക്കു പ്രയോജനമില്ല.  സങ്കല്പനാശമൊന്നല്ലാതെ സദ്ഗതിലഭിക്കുവാന്‍ ഉപായമില്ലെന്ന് സംശയമില്ലാതെ അറിയുക. ഏതും വികാരമില്ലാതെ കണ്ടുള്ളതും ബാധയില്ലാത്തതും പാരം പവിത്രമായി സൗഖ്യമായുള്ള സങ്കല്പനാശത്തിനായി നീ നല്ലവണ്ണം വേലചെയ്യണം. സര്‍വഭാവങ്ങളും സങ്കല്പതന്തുവില്‍ കോര്‍ത്തിരിക്കുന്നതെന്നു ഓര്‍ത്തുകൊള്ളുക. തന്തു അറ്റുപോകില്‍ സര്‍വഭാവങ്ങളും ഹന്ത! പോയീടുന്നതെങ്ങെന്നറിഞ്ഞീടാ.

(തുടരും)

Tags: ഐഎസ്spiritualHindutvaവേദഹിന്ദുമതം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

പേരിൽ ഈ അക്ഷരങ്ങൾ ഉണ്ടോ? ഭാഗ്യം ഉറപ്പ്

Kerala

‘ഹിന്ദുക്കളെ സംഘികളാക്കുന്നത് ആര്? മറ്റാരുമല്ല, അത് ഇടത് വലത് രാഷ്‌ട്രീയക്കാര്‍ തന്നെ’- പോസ്റ്റ് വൈറല്‍

Kerala

‘ഹിന്ദുത്വം കെട്ടുകഥകളിലേക്കും ദുരാചാരങ്ങളിലേക്കും ജനങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നു’- മലപ്പുറം കുംഭമേളയെക്കുറിച്ച് കമ്മി-ജിഹാദി നിലവിളി

Kerala

സനാതനധര്‍മ്മത്തിന്റെ വിരാടരൂപമാണ് തിരുനാവായിലെ മാഘമഹോത്സവം; ഇതിനെ തടയാന്‍ ശ്രമിച്ച പിണറായി സര്‍ക്കാര്‍ മാപ്പ് പറയണം: ശോഭാസുരേന്ദ്രന്‍

India

നാലാമത്തെ കുട്ടിയെ പ്രസവിച്ചാല്‍ 21000 രൂപ, അഞ്ചാമത്തെ കുട്ടിയെ പ്രസവിച്ചാല്‍ 31000; ഹിന്ദുസമുദായത്തെ രക്ഷിക്കാന്‍ ഹിന്ദു രക്ഷാദള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.