തിരുവനന്തപുരം: രാജ്യത്ത് 35 പേര്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വിദേശത്തേക്ക് പോയപ്പോള്‍ അതില്‍ 21 പേരും കേരളത്തിലുള്ളവരാണെന്നത് ഞെട്ടിപ്പിക്കുന്നുവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. കേരളം തിവ്രവാദികളുടെ ഇഷ്‌ട്ര പ്രദേശമായി മാറി എന്ന ആരോപണം ആദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു. ബിജെപി തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം വിശാല്‍ ജനസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു നദ്ദ. കേരളത്തിലെ ക്രമസമാധാന നില തകര്‍ന്നിരിക്കുന്നു, നഗര മധ്യത്തില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം ഒടുവിലത്തേത് മാത്രമാണ്. കേരളം ഇന്ന് മൂന്നര ലക്ഷം കോടി രൂപ കടത്തിലാണ്. സംസ്ഥാനം അഴിമതിയുടെ കേന്ദ്രമായി മാറികഴിഞ്ഞു. എഐ ക്യാമറ അഴിമതി ലജ്ജിപ്പിക്കുന്നതാണ്.ജെ പി നദ്ദ പറഞ്ഞു
കേരളത്തിലെ ഇടുങ്ങിയ ഹൈവേകള്‍ വികസിപ്പിച്ച് ആറുവരിപാതയാക്കി മോദി സര്‍ക്കാര്‍ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണെന്ന് ബിജെപി അദ്ധ്യക്ഷന്‍ പറഞ്ഞു.പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തില്‍ സംസ്ഥാനത്തെ റെയില്‍വെ വികസനത്തിന് വേണ്ടി 3,200 കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടത്.കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് കേന്ദ്രസര്‍ക്കാര്‍ പണം അനുവദിച്ചു. തിരുവനന്തപുരം വിമാനത്താവളം അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് മാറി കൊണ്ടിരിക്കുകയാണ്. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം, കൊല്ലം തുടങ്ങിയ റെയില്‍വെ സ്‌റ്റേഷനുകള്‍ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് റെയില്‍വെ ചെയ്യുന്നത്. രണ്ട് ലക്ഷത്തി നാല്‍പ്പത്തിമൂന്നായിരം ടോയിലറ്റുകളാണ് കേരളത്തില്‍ പണി കഴിപ്പിച്ചത്.
കേരളത്തില്‍ 22 ലക്ഷം പേര്‍ക്ക് സൗജന്യ ആരോഗ്യ ഇന്‍ഷൂറന്‍സ് ആനുകൂല്യം കിട്ടുന്നു. 20 ലക്ഷത്തി മുപ്പതിമൂന്നായിരം കര്‍ഷകര്‍ക്കാണ് കേരളത്തില്‍ കിസാന്‍ സമ്മാന്‍ നിധി ലഭിക്കുന്നത്. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ മോദി സര്‍ക്കാര്‍ കേരളത്തിന് വേണ്ടി ചെയ്യുന്ന വികസന കാര്യങ്ങള്‍ എല്ലാം സംസ്ഥാന സര്‍ക്കാര്‍ മറച്ചുവെക്കുകയാണെന്നും നദ്ദ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: