തൃശൂർ: സ്വർണക്കടത്ത് ഉൾപ്പടെയുള്ള കേസുകളിലെ പ്രതി ആകാശ് തില്ലങ്കേരിയെ വിയ്യൂർ അതീവ സുരക്ഷാ ജയിലിലെ പ്രത്യേക സെല്ലിലേക്ക് മാറ്റി. വിയ്യൂർ സെൻട്രൽ ജയിലിലെ അസിസ്റ്റൻറ് ജയിലറെ മർദ്ദിച്ച സംഭവത്തിൽ ആകാശ് തില്ലങ്കേരിക്കെതിരെ കേസെടുത്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് സെല്ല് മാറ്റവും. വിയ്യൂർ പോലീസ് ആണ് കാപ്പാതടവുകാരനായ ആകാശത്തിനെതിരെ കേസെടുത്തത്.
സെല്ലിൽ ആകാശ് കിടക്കുന്നത് കാണാൻ കഴിയാത്ത തരത്തിൽ തുണികൊണ്ട് മറച്ചത് ചോദ്യം ചെയ്തതിനാണ് മർദ്ദനമെന്ന് എഫ്ഐആറിൽ പറയുന്നു. പ്രകോപിതനായ ആകാശ് ഉദ്യോഗസ്ഥനെ മർദ്ദിക്കൽ, കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ കാര്യങ്ങൾ ചൂണ്ടികാട്ടിയാണ് കേസ്. പരുക്കേറ്റ അസിസ്റ്റന്റ് ജയിലർ രാഹുലിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചോദ്യം ചെയ്യലിനിടെ പ്രകോപിതനായ ആകാശ് രാഹുലിന്റെ തല ചുമരിൽ ഇടിപ്പിക്കുകയായിരുന്നു.
സ്വർണ്ണക്കടത്ത്, കാപ്പ ചുമത്തപ്പെട്ടാണ് ആകാശ് തില്ലങ്കേരി നിലവിൽ ജയിലിൽ കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: