അമേരിക്കന്‍പര്യടനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഈജിപ്തിലെത്തിയിരിക്കുകയാണ്. 26 വര്‍ഷത്തിനു ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഈജിപ്തിലെത്തുന്നത്. ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി ഈജിപ്ത്യന്‍ പ്രസിഡന്റ് പങ്കെടുത്തുതോടെയാണ് ഇന്ത്യയുമായുള്ള സൗഹൃദം ഊഷ്മളമായത്. ഈജിപ്തിലേക്ക് തിരിക്കും മുമ്പ് അമേരിക്കയിലെ സന്ദര്‍ശനവും പങ്കെടുത്ത പരിപാടികളും നടത്തിയ ചര്‍ച്ചകളുമാണ് ഏറെ പ്രസക്തവും പ്രാധാന്യമേറിയതുമാക്കിയത്. അമേരിക്കയില്‍ പ്രധാനമന്ത്രിക്ക് ആചാരപരമായ വരവേല്‍പ്പാണ് ലഭിച്ചത്. ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ക്കായി തനിക്കു ലഭിച്ച സ്വീകരണം പങ്കുവച്ച് പ്രധാനമന്ത്രി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ മഹത്വമാണിതെന്ന് ചൂണ്ടിക്കാട്ടി. സഹകരണത്തിന്റെ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്ന കരാറുകളും ബഹിരാകാശം മുതല്‍ നയതന്ത്രതലം വരെയുള്ള മേഖലകളില്‍ ഹൃദയം തുറന്നുള്ള ചര്‍ച്ചകളുമാണുണ്ടായത്.
ബഹിരാകാശ മേഖലയിലും സെമികണ്ടക്ടര്‍ നിര്‍മാണ മേഖലയിലും ടെലി കമ്യൂണിക്കേഷന്‍ രംഗത്തും ഇരുരാജ്യങ്ങളും ആഴത്തില്‍ സഹകരിക്കാന്‍ ധാരണയായി. ബെംഗളൂരുവിലും അഹമ്മദാബാദിലും പുതിയ യുഎസ് കോണ്‍സുലേറ്റുകള്‍. വാഷിങ്ടണിലെ തുറമുഖ നഗരമായ സീറ്റിലില്‍ പുതിയ നയതന്ത്ര ഓഫീസുമായി ഇന്ത്യ. സാര്‍ഥകവും ഫലവത്തുമായ കൂടിക്കാഴ്ചയാണുണ്ടായതെന്നതാണ് ഇതില്‍ നിന്നെല്ലാം മനസ്സിലാകുന്നത്.
രണ്ടു രാജ്യങ്ങളിലും കൂടുതല്‍ നയതന്ത്ര കാര്യാലയങ്ങള്‍ വരുന്നത് ജനങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഢമാക്കുമെന്നാണ് വൈറ്റ് ഹൗസിന്റെ വിലയിരുത്തല്‍. എച്ച് വണ്‍ ബി വണ്‍ വിസകള്‍ അമേരിക്കയില്‍ തന്നെ പുതുക്കാവുന്ന പുതിയ ക്രമീകരണം ഉടന്‍ നിലവില്‍ വരും. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞ വര്‍ഷം 1.25 ലക്ഷം വിസകളാണ് നല്‍കിയത്. വിദേശ വിദ്യാര്‍ഥികളില്‍ 20 ശതമാനം ഇന്ത്യയില്‍ നിന്നാണ്.
ബഹിരാകാശ മേഖലയില്‍ ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷന് മിഷന് 2024മായി സഹകരിക്കാന്‍ നാസയും ഐഎസ്ആര്‍ഒയും തീരുമാനിച്ചിട്ടുണ്ട്. ഗുജറാത്തില്‍ സെമികണ്ടക്ടര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ യുഎസ് കമ്പനിയായ മൈക്രോണ്‍ ടെക്നോളജി തീരുമാനിച്ചു. 60,000 ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ക്ക് സെമി കണ്ടക്ടര്‍ പരിശീലനം നല്കാന് മറ്റൊരു യുഎസ് കമ്പനിയും ധാരണയായി. ഓപ്പണ്‍ റൂട്ടിംസ് സിസ്റ്റം അടക്കം 5 ജി സാങ്കേതിക വിദ്യയുടെ മേഖലയില്‍ ഇരുരാജ്യങ്ങളും സഹകരിക്കും. ഇന്ത്യയുടെ 5ജി, 6ജി, യുഎസിന്റെ നെക്സ്റ്റ് ജി അലയന്‍സ് എന്നിവ ചേര്‍ന്ന് പൊതു, സ്വകാര്യ സഹകരണ ഫോറമാകും.
ഉന്നത വിദ്യാഭ്യാസ രംഗത്ത് യുഎസ് സര്‍വകലാശാലകളും ഇന്ത്യയിലെ ഐഐടികളും ആഗോള ശൃംഖല നിര്‍മിച്ച് യോജിച്ചു പ്രവര്‍ത്തിക്കും. ശാസ്ത്രം, സാങ്കേതികവിദ്യ, എന്‍ജിനീയറിങ് എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങളും ചേര്‍ന്ന് ദൗത്യസംഘം രൂപീകരിക്കും. ഗവേഷണം, കൃഷി, ഊര്‍ജ്ജം, ആരോഗ്യം, നിര്‍മിത ബുദ്ധി, ക്വാണ്ടം സാങ്കേതികവിദ്യ എന്നീ മേഖലകളിലും സഹകരണമുണ്ടാകും. അമേരിക്കന്‍ കമ്പനിയായ ജനറല്‍ ഇലക്ട്രിക്സ് എയ്റോസ്പേസുമായി ചേര്‍ന്ന് ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് പുതിയ യുദ്ധവിമാന എന്ജിന് നിര്‍മാണ കരാര്‍ ഒപ്പുവച്ചു എന്നതാണ് ഇതിലെല്ലാം പ്രധാന്യമേറിയത്. മാറുന്ന ലോകത്ത് ഇന്ത്യയുടെ വളര്‍ച്ചയും നരേന്ദ്രമോദി എന്ന പ്രധാനമന്ത്രി നല്കുന്ന സുദൃഢമായ നേതൃത്വവും അമേരിക്കയ്ക്ക് ബോധ്യപ്പെടുത്താനായി എന്നതാണ് ഈ സന്ദര്‍ശനത്തിന്റെ പ്രത്യേകത. ഏറ്റവും അടുത്തതും അതി പ്രാധാന്യമേറിയതുമായ സുഹൃത്താകാന്‍ പറ്റിയ ഏക ഏഷ്യന്‍ രാജ്യമെന്ന തിരിച്ചറിവ് നല്‍കാനും ഇന്ത്യയ്ക്കായി. കൊവിഡിന് ശേഷമുള്ള ലോകക്രമം രൂപമെടുക്കുന്ന പുതിയ സാഹചര്യത്തില്‍ ആഗോള നന്മയ്ക്കും ലോകസമാധാനത്തിനും സ്ഥിരതയ്ക്കും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ സന്നദ്ധരാണെന്ന് ഇരുവരും തെളിയിക്കുകയും ചെയ്തു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദിക്ക് വിസ നിഷേധിച്ച അമേരിക്ക പിന്നീട് ആറു തവണ പച്ച പരവതാനി വിരിച്ചാണ് സ്വീകരിച്ചത്. ഇത്തവണത്തെ സന്ദര്‍ശനത്തിന് പ്രത്യേക പ്രധാന്യമുള്ളത് മോദിയുടേത് ‘സ്റ്റേറ്റ് വിസിറ്റ്’ ആയിരുന്നു എന്നതാണ്. യുഎസ് പ്രസിഡന്റ് തന്റെ രാജ്യത്തേക്ക് മറ്റ് രാഷ്ട്രത്തലവന്മാരെ പ്രത്യേകം ക്ഷണിക്കുന്നതാണത്. അത് അത്യപൂര്‍വ്വമായി ലഭിക്കുന്ന അവസരമാണ്. അതുപോലെ അമേരിക്കന്‍ കോണ്‍ഗ്രസില്‍ പ്രസംഗിക്കുന്ന അപൂര്‍വ്വ ബഹുമതിയും മോദിക്കുണ്ടായി. എല്ലായിടത്തും ‘മോദി ടച്ച്’ തെളിയിച്ച യാത്ര എന്തുകൊണ്ടും പ്രധാന്യമേറിയതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: