ന്യൂദല്‍ഹി: ഇന്ത്യന്‍ മുസ്ലിംകളെക്കുറിച്ചുള്ള മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയ്ക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്. തങ്ങളുടെ ഭരണത്തിന് കീഴില്‍ ആറ് മുസ്ലീം ആധിപത്യ രാജ്യങ്ങളില്‍ അമേരിക്ക ബോംബാക്രമണം നടത്തിയെന്ന് മന്ത്രി വിമര്ഷിച്ചു.
പ്രധാനമന്ത്രി അമേരിക്ക സന്ദര്‍ശിക്കുകയും ഇന്ത്യയെക്കുറിച്ച് ജനങ്ങളോട് പറയുകയും ചെയ്യുമ്പോള്‍ ഒരു മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യന്‍ മുസ്ലീങ്ങളെക്കുറിച്ച് പ്രസ്താവന നടത്തുന്നത് ആശ്ചര്യകരമാണ്. ജാഗ്രതയോടെ സംസാരിക്കേണ്ട സാഹചര്യമാണ്. ഇന്ന് നാം യുഎസുമായി നല്ല സൗഹൃദത്തിലാണ്.
എന്നാല്‍ ഇന്ത്യയുടെ മതസഹിഷ്ണുതയെ ചോദ്യം ചെയ്യുന്നത് നോക്കിനില്‍ക്കില്ല. ഒബാമ അധികാരത്തില്‍ ഇരുന്ന കാലത്താണ് മുസ്ലീം ആധിപത്യമുള്ള ആറു രാജ്യങ്ങളില്‍ ബോംബാക്രമണം നടത്തിയത്. അന്ന് 26,000ത്തിലധികം ബോംബുകള്‍ വര്ഷിക്കപ്പെട്ടതെന്നും മറക്കരുതെന്നും ദല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേ നിര്‍മ്മല സീതാരാമന് പറഞ്ഞു.
വംശീയ ന്യൂനപക്ഷങ്ങളെ സംരക്ഷിച്ചില്ലെങ്കില്‍ രാജ്യം ചില ഘട്ടത്തില്‍ പിളരാന്‍ തുടങ്ങും എന്നതിന് ശക്തമായ സാധ്യതയുണ്ടെന്ന് യുഎസ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ ഒരു മാധ്യമ അഭിമുഖത്തിനിടെ പറഞ്ഞതിന് പിന്നാലെയാണ് ഈ ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രതികരണം. സിഎന്‍എന്റെ ക്രിസ്റ്റ്യന്‍ അമന്‍പൂറിന് നല്കിയ അഭിമുഖത്തിലാണ് ഒബാമ ഇക്കാര്യം പറഞ്ഞത്. പ്രസിഡന്റ് ജോ ബൈഡനും പ്രധാനമന്ത്രി മോദിയുമായി തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഹിന്ദു ഭൂരിപക്ഷ രാജ്യമായ ഇന്ത്യയില്‍ മുംസ്ലീം സംരക്ഷണം മികച്ചതാണ് എന്നു പറയുമെന്നും അദേഹം കുറപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: