തിരുവല്ല: വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭീഷണിയെ തുടര്‍ന്ന് കര്ഷകന് ജീവനൊടുക്കിയ സംഭവത്തില്‍ ഇരട്ടത്താപ്പുമായി സിപിഎം. കള്ളക്കേസില്‍ കുടുക്കി കര്‍ഷകനെ ആത്മഹത്യയിലേക്ക് നയച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ മൂന്ന് ദിവസം പിന്നിടുമ്പോഴും സര്‍ക്കാരിന് സാധിച്ചിട്ടില്ല. ഭരണ പക്ഷ ഉദ്യോഗസ്ഥയൂണിയനുകളിലെ പ്രധാനികളാണ് ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍. യൂണിയന് സ്വാധീനമടക്കം അന്വേഷണത്തെ അട്ടിമറിക്കുമ്പോഴാണ് സിപിഎമ്മിന്റെ നാടകം.
പിണറായി വിജയന് സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ നടന്ന കൊടുംക്രൂരതയില്‍ ജനത്തിന്റെ മുന്നില്‍ കണ്ണില്‍ പൊടിയിടാനാണ് ഈ നീക്കം. മേഖലയില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ അടക്കം സര്‍ക്കാരിനെയും വകുപ്പിനെയും പരസ്യമായി കുറ്റപ്പെടുത്തി വന്നതും സിപിഎമ്മിന് വെല്ല് വിളിയായി. ഇതോടെയാണ് വിഷയത്തില്‍ ഇരട്ടത്താപ്പ് നയംസ്വീകരിക്കാന് സിപിഎം പദ്ധതിയിട്ടത്.
ആദ്യഘട്ടമെന്ന നിലയില്‍ പ്രത്യക്ഷ സമരമാണ് പദ്ധതിയിട്ടിരിക്കുന്നത്. സിപിഎം തണ്ണിത്തോട്, തേക്കുതോട് ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇന്ന് തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷന് ഉപരോധിക്കും. ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു അടക്കമുള്ള നേതാക്കളെയും പങ്കെടുപ്പിക്കും. പൂച്ചക്കുളം വനത്തില്‍ പന്നിപ്പടക്കം ഉപയോഗിച്ച് മ്ലാവിനെ വേട്ടയാടിയ കേസിലാണ് അന്വേഷണം വഴിതിരിച്ച് വിടാന്‍ ഒരുസംഘം ഉദ്യോഗസ്ഥലോബി ശ്രമിച്ചത്. വിഷയത്തില്‍ യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാന്‍ കള്ളക്കേസ് ഉണ്ടാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. മേയ് 28നാണ് ആദ്യ അറസ്റ്റ് ഉണ്ടാകുന്നത്. നിലവില്‍ കേസിന്റെ സ്ഥിതി:ഒന്നാം പ്രതി അനില്‍കുമാര്‍ ഒളിവില്‍.രണ്ടാം പ്രതി അംബുജാക്ഷന് (50), മൂന്നാം പ്രതി രാജന് (62) എന്നിവരെയാണ് ആദ്യം പിടികൂടിയത്.നാലാംപ്രതി അജികുമാര്‍ (42) കോടതിയില്‍ കീഴടങ്ങിയിരുന്നു.അഞ്ചാം പ്രതി സന്ദീപ് (33) വടശേരിക്കര റേഞ്ച് ഓഫിസില്‍ കീഴടങ്ങിയിരുന്നു.ഒന്നാം പ്രതി അനില്‍കുമാര്‍ ഒളിസ്ഥലം മാറിക്കൊണ്ടിരിക്കുകയാണ്. സൂചന ലഭിച്ചിട്ടുണ്ട്.ഈ കേസില്‍ 20ല്‍ ഏറെപ്പേരെ ചോദ്യം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: