Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് ഭൂമി നൽകുന്നില്ല; വ്യാപാര മുതലാളിമാർക്ക് തീറെഴുതാൻ സർക്കാർ നീക്കം

പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനു സമീപത്തെ സർക്കാർ ഭൂമി വ്യാപാര മുതലാളിമാർക്ക് തീറെഴുതാൻ നീക്കം. ഇതിനു പിന്നാലെ ഭൂമി തട്ടിയെടുക്കാൻ സിഐടിയു കൊടികുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2023, 08:30 pm IST
in Kerala
വ്യാപാരികൾക്ക് കൈമാറാൻ നീക്കം നടത്തുന്ന പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനു സമീപത്തെ ഭൂമി

വ്യാപാരികൾക്ക് കൈമാറാൻ നീക്കം നടത്തുന്ന പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനു സമീപത്തെ ഭൂമി

തിരുവനന്തപുരം: പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനു സമീപത്തെ സർക്കാർ ഭൂമി വ്യാപാര മുതലാളിമാർക്ക് തീറെഴുതാൻ നീക്കം. ഇതിനു പിന്നാലെ ഭൂമി തട്ടിയെടുക്കാൻ സിഐടിയു കൊടികുത്തി.  ഗണപതി ക്ഷേത്രത്തോട് ചേർന്നു കിടക്കുന്ന ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മൂന്ന് സെന്റ് ഭൂമിയാണ് സമീപത്തെ വ്യാപാര മുതലാളിമാർക്ക് തീറെഴുതാൻ അണിയറയിൽ നീക്കം നടത്തുന്നത്. ഇവർ നടത്തിയിരുന്ന കച്ചവട സ്ഥാപനങ്ങൾ തീപിടുത്തത്തിൽ കത്തി നശിച്ചതിനാൽ കെട്ടിട നിർമാണത്തിന് ഭൂമി കൊടുക്കുന്നു എന്നാണ് റവന്യൂ വകുപ്പിന്റെ വിശദീകരണം. സ്ഥലം വിട്ടുനൽകും കെട്ടിടം നിർമിച്ച് സ്ഥാപനം തുടങ്ങാം എന്ന വ്യവസ്ഥയിൽ കരാർ ഉറപ്പിക്കാനാണ് റവന്യൂ വകുപ്പിന്റെ നീക്കം. എന്നാൽ കത്തിയ സ്ഥാപനങ്ങൾ പണി ചെയ്ത് വീണ്ടും വ്യാപാരങ്ങൾ തുടങ്ങിക്കഴിഞ്ഞു.  

വലിയ അട്ടിമറിയാണ് പ്രദേശത്തെ എംഎൽഎകൂടിയായ മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ നടക്കുന്നത്. സ്ഥല പരിമിതിയിൽ വീർപ്പ് മുട്ടുന്ന പ്രസിദ്ധമായ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് ഈ വസ്തു നൽകാൻ ക്ഷേത്രത്തിന്റെ ഭരണാധികാരിയായ പാങ്ങോട് സൈനിക കേന്ദ്രത്തിൽ നിന്നും സർക്കാരിന് പലതവണ കത്ത് നൽകി. സർക്കാർ നിശ്ചയിക്കുന്ന വിലയും നൽകാമെന്ന് സൈനിക കേന്ദ്രം അറിയിച്ചു. ഇതിലേയ്‌ക്കായി നിരവധി തവണ സർക്കാരിനെ സമീപിക്കുകയും ചെയ്തു. എന്നിട്ടും മറുപടി നൽകാതെയാണ് ഭൂമി മറ്റുള്ളവർക്ക് നൽകാനുള്ള നീക്കം തുടങ്ങിയത്. ഇവിടെ നിർമിക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ മത്സ്യ മാംസാദികൾ വരെ വിൽക്കുന്ന കേന്ദ്രമായി ഭാവിയിൽ മാറും. ഇതിലേയ്‌ക്കുള്ള ഗൂഢ നീക്കമാണ് സർക്കാരിന്റെ ഭാഗത്തു നിന്നും  നടത്തുന്നത്.  

ഇതിനിടെ സിഐടിയു ഭൂമിയിൽ കൊടിനാട്ടി. വ്യാപാര സ്ഥാപനങ്ങൾ നിർമിക്കുമ്പോൾ തങ്ങൾക്ക് സൗജന്യമായി കടമുറികൾ ലഭിക്കുന്നതിനു വേണ്ടിയാണിത്. വസ്തുവിനു മുന്നിലാണ് തേങ്ങയുടെ വ്യാപാരം നടത്തുന്നത്. ഒരു വട്ടിപ്പലിശക്കാരനാണ് വ്യാപാരം നിയന്ത്രിക്കുന്നത്. ഇയാൾക്ക് സിഐടിയുവുമായി അടുത്ത ബന്ധമുണ്ട്. തേങ്ങാകച്ചവടം നിയന്ത്രിക്കുന്നതിനുവേണ്ടി കടമുറി ലഭിക്കുന്നതിനാണ് മുൻകൂറായി കൊടികുത്തിയത്.

ഭൂമി ഗണപതിക്ഷേത്രത്തിനു വിട്ടു നൽകണമെന്ന് ഹൈന്ദവ സംഘടനകളും ഭക്തജനങ്ങളും ആവശ്യപ്പെട്ടു.  ഇത് സംബന്ധിച്ച് ഹിന്ദു ഐക്യവേദി സർക്കാരിന് നിവേദനം നൽകി.

Tags: തിരുവനന്തപുരംlandപഴവങ്ങാടി ഗണപതി ക്ഷേത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഞ്ചായത്ത് പ്രസിഡന്റ് സാമ്പു പുതുപ്പറമ്പില്‍, വാര്‍ഡ് മെമ്പര്‍ സിജി വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ജെസിബിയുമായി വെന്നിമല ക്ഷേത്ര ഭൂമി കയ്യേറാന്‍ എത്തിയ സംഘത്തെ വിശ്വാസികള്‍ തടയുന്നു
Kerala

വെന്നിമല ക്ഷേത്രഭൂമി കയ്യേറാന്‍ സിപിഎമ്മും കോണ്‍ഗ്രസും; പ്രതിഷേധം വ്യാപകം

Kerala

കൃഷിക്കായി സ്ഥലം ഒരുക്കുന്നതിനിടെ കരിയിലയ്‌ക്ക് ഇട്ട തീ പടര്‍ന്ന് പൊള്ളലേറ്റ് റിട്ട. അധ്യാപകന് ദാരുണാന്ത്യം

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

റവന്യൂ ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന, കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍

Ernakulam

സീപോര്‍ട്ട് -എയര്‍പോര്‍ട്ട് റോഡ്: എച്ച്.എം.ടിയുടേയും എന്‍.എ.ഡിയുടേയും ഭൂമി കൈമാറി, നിര്‍മ്മാണതടസം നീങ്ങി

പുതിയ വാര്‍ത്തകള്‍

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.