കൊച്ചി : വിദ്യാര്‍ത്ഥി കണ്‍സെഷനുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് ജീവനക്കാരനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. ചോറ്റാനിക്കര- ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘സാരഥി’ ബസിലെ കണ്ടക്ടര്‍ ജെഫിനാണ് മര്‍ദ്ദനമേറ്റത്.
ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ബസ് മഹാരാജാസ് കോളേജിന് മുന്നില്‍ എത്തിയപ്പോള്‍ എസ്എഫ്‌ഐ അനുകൂലികള്‍ സംഘടിച്ചെത്തി ജെഫിനെ മര്‍ദ്ദിക്കുകയായിരുന്നു. കണ്ടക്ടറെ ബസില്‍ നിന്നും വലിച്ചിറക്കി റോഡിലേക്കിട്ടും മര്‍ദ്ദിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാവിലെ ആറുമണിക്ക് ബസില്‍ കയറിയ വിദ്യാര്‍ത്ഥിക്ക് ബസ് കണ്ടക്ടര്‍ കണ്‍സെഷന്‍ നിഷേധിച്ചെന്ന് ആരോപിച്ചാണ് വാക്കേറ്റമുണ്ടായിരുന്നു. ഈ സംഭവത്തില്‍ വിദ്യാര്‍ഥിയുടെ പരാതിയില്‍ കണ്ടക്ടര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കെതിരേ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുക്കുകയും ഇവരെ ജാമ്യത്തില്‍ വിടുകയും ചെയ്തു. ശേഷം ജെഫിന്‍ ഞായറാഴ്ചയാണ് വീണ്ടും ബസില്‍ ജോലിയില്‍ പ്രവേശിച്ചദിവസമാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ആക്രമിച്ചത്.
ഞായറാഴ്ച ഉച്ചയ്‌ക്ക് ഒരാള്‍ ബസില്‍ കയറുകയും മഹാരാജാസിലേക്ക് ടിക്കറ്റ് ആവശ്യപ്പെടുകയും ചെയ്തു. ടിക്കറ്റ് നല്‍കുന്നതിനിടെ ഇയാള്‍ കണ്ടക്ടറുമായി തര്‍ക്കമുണ്ടാക്കി. ഇതിനിടെ ബസ് മഹാരാജാസ് കോളേജിന് മുന്നിലെത്തിയതോടെ കൂടുതല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബസിനുള്ളിലേക്ക് കയറി വാഹനത്തിന്റെ താക്കോല്‍ ആദ്യം കൈയ്‌ക്കലാക്കുകയും ആദ്യം ജെഫിനെ ആക്രമിക്കുകയുമായിരുന്നു. പരിക്കേറ്റ ജെഫിന്‍ എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞദിവസങ്ങളിലും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തങ്ങള്‍ക്കെതിരേ ഭീഷണി മുഴക്കിയിരുന്നതായി ജീവനക്കാര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: