കെയ്റോ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഈജിപ്തിലെ പരമോന്നത ബഹുമതിയായ ‘ഓര്‍ഡര്‍ ഒഫ് ദി നൈല്‍’ സമ്മാനിച്ചു. രാജ്യത്ത് സന്ദര്‍ശനം നടത്തുന്ന മോദിക്ക് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സിസിയാണ് ബഹുമതി സമ്മാനിച്ചത്. ലോകത്തെ വിവിധ രാജ്യങ്ങളില്‍നിന്നായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 13ാമത്തെ ബഹുമതിയാണിത്.
ഇരുപത്താറ് വര്‍ഷങ്ങള്‍ക്കുശേഷമാണ് നയതന്ത്ര ചര്‍ച്ചകള്‍ക്കായി ഇന്ത്യന്‍ പ്രധാനമന്ത്രി ഈജിപ്തില്‍ എത്തുന്നത്. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍സിസിയുമായി മോദി കൂടിക്കാഴ്ച നടത്തി. വ്യാപാരവും നിക്ഷേപവും പ്രതിരോധവും സുരക്ഷയും ഉള്‍പ്പെടെ ഇരുരാജ്യങ്ങളുടെയും പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ നേതാക്കള്‍ ചര്‍ച്ച ചെയ്തു. പുനരുപയോഗ ഊര്‍ജം, സാംസ്കാരികം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം.ഉഭയകക്ഷി ബന്ധം ‘തന്ത്രപരമായ പങ്കാളിത്ത’ത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള കരാറില്‍ നേതാക്കള്‍ ഒപ്പുവച്ചു.കൃഷി, പുരാവസ്തു, പുരാവസ്തുക്കള്‍, മത്സര നിയമം എന്നീ മേഖലകളിലെ മൂന്ന് ധാരണാപത്രങ്ങളും ഒപ്പുവച്ചു.
ഹീലിയോപോളിസ് കോമണ്‍വെല്‍ത്ത് യുദ്ധ ശ്മശാനത്തിലും സന്ദര്‍ശനം നടത്തി. യുദ്ധ ശ്മശാനത്തില്‍ എത്തിയ മോദി, ഒന്നാം ലോക മഹായുദ്ധത്തില്‍ ജീവന് വെടിഞ്ഞ ഇന്ത്യന്‍ സൈനികര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ചു. ഒന്നാം ലോക മഹായുദ്ധത്തില്‍ ഈജിപ്തിലും പലസ്തീനിലുമായി ജീവന് പൊലിഞ്ഞ നാലായിരത്തോളം സൈനികരാണ് ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നത്
ആയിരം വര്‍ഷം പഴക്കമുള്ള ചരിത്ര പ്രസിദ്ധമായ അല്‍ ഹക്കീം പള്ളിയും സന്ദര്‍ശിച്ചു. മൂന്നുമാസം മുമ്പാണ് പള്ളിയുടെ പുനരുദ്ധാരണം പൂര്‍ത്തിയായത്.
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി കെയ്റോയില്‍ എത്തിയ മോദി പ്രധാനമന്ത്രി മദ്ബൗലിയുമായി കൂടിക്കാഴ്ച നടത്തി. ഈജിപ്ഷ്യന്‍ ഗ്രാന്‍ഡ് മുഫ്തി ഷൗക്കി ഇബ്രാഹിം അബ്ദുല്‍ കരീം അല്ലാം അടക്കമുള്ള പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയ മോദി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: