കവരത്തി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ഓഫീസിലും വീട്ടിലും ഇഡി റെയ്ഡ്. ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റി അയച്ച കേസിലാണ് പരിശോധന നടക്കുന്നത്. ഫൈസലിന്റെ ഡല്‍ഹിയിലെ ഔദ്യോഗിക വസതി, ലക്ഷദ്വീപിലെ വീട്, കൊച്ചിയിലെ സുഹൃത്തിന്റെ വീട് എന്നിവ അടക്കമുള്ള കേന്ദ്രങ്ങളിലാണ് റെയ്ഡ്.
സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകള്‍ ഇഡി ശേഖരിച്ചു. ഇത് പരിശോധിച്ച ശേഷം ഫൈസലിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് വിവരം. ലക്ഷദ്വീപില്‍നിന്ന് ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റി അയച്ചതില്‍ ഉദ്യോഗസ്ഥതലത്തില്‍ അടക്കം അഴിമതി നടന്ന സംഭവത്തില്‍ നേരത്തെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഇതിന് തുടര്‍ച്ചയാണ് ഫൈസലിനെ പ്രതിയാക്കി കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമവുമായി ബന്ധപ്പെട്ട് ഇഡി കേസെടുത്തത്. ഈ കേസിന്റെ ഭാഗമായാണ് റെയ്ഡ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: