ഗോഹട്ടി : കനത്ത മഴ അസമിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന് കാരണമായ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദുരിതബാധിതര്‍ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സാധ്യമായ എല്ലാ സഹായവും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയ്‌ക്ക് ഉറപ്പുനല്‍കിയതായി അമിത് ഷാ ട്വീറ്റില്‍ പറഞ്ഞു.
ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) സംഘങ്ങളെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ടെന്നും അവര്‍ രക്ഷാപ്രവര്‍ത്തനങ്ങളിലും സജീവമായി ഏര്‍പ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കാലാവസ്ഥ ഇന്ന് അല്‍പം മെച്ചപ്പെട്ട സാഹചര്യത്തില്‍ അസമില്‍ മിക്ക പ്രദേശങ്ങളിലും ജലനിരപ്പ് നേരിയ തോതില്‍ താഴ്ന്നു തുടങ്ങി.
എന്നിരുന്നാലും, ലോവര്‍ അസമിലെ 15 ജില്ലകളിലായി നാല് ലക്ഷത്തിലധികം ആളുകള്‍ ഇപ്പോഴും വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുകയാണ്.
പ്രളയം റോഡുകള്‍, മരപ്പാലങ്ങള്‍, വീടുകള്‍, കരകള്‍ എന്നിവ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നാശമുണ്ടാക്കി. വെള്ളം കയറി പലയിടത്തും വാഹന ഗതാഗതം തടസപ്പെട്ടു.
പ്രളയബാധിത സ്ഥലങ്ങളില്‍ ജില്ലാ ഭരണകൂടങ്ങള്‍ 100 ദുരിതാശ്വാസ ക്യാമ്പുകളും ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങളും സജ്ജമാക്കി ആവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. ബജാലിയും നാല്‍ബാരിയുമാണ് ഏറ്റവും കൂടുതല്‍ ദുരിതമുണ്ടായ പ്രദേശങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: