Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

അന്ന് അമേരിക്ക പറഞ്ഞു ‘ഇങ്ങോട്ടു വരേണ്ട’ ; ഇന്ന് വാതിലുകള്‍ മലര്‍ക്കെ തുറന്ന് വൈറ്റ് ഹൗസ്

'കോവിഡിന് ശേഷമുള്ള ലോകക്രമം ഒരു പുതിയ രൂപമെടുക്കുകയാണ്. ആഗോള നന്മയ്‌ക്കും ലോക സമാധാനത്തിനും സ്ഥിരതയ്‌ക്കും വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്'

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Jun 25, 2023, 12:10 pm IST
in Main Article

”ഏകദേശം മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് സാധാരണക്കാരനായി ഞാന്‍ അമേരിക്ക സന്ദര്‍ശിച്ചിരുന്നു. അന്നു വൈറ്റ് ഹൗസ് പുറത്തുനിന്നു കണ്ടു. പ്രധാനമന്ത്രിയായ ശേഷം പലതവണ ഇവിടെ വന്നിട്ടുണ്ട്. പക്ഷേ, ഇതാദ്യമായാണ് ഇത്രയും ഇന്ത്യക്കാര്‍ക്കായി വൈറ്റ് ഹൗസിന്റെ വാതിലുകള്‍ തുറക്കുന്നത്.” വൈറ്റ് ഹൗസിന്റെ സൗത്ത് ലോണില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ ആര്‍പ്പുവിളികള്‍ക്കിടയില്‍ നരേന്ദ്രമോദി ഇത് പറയുമ്പോള്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനും സമീപമുണ്ടായിരുന്നു.

 സന്ദര്‍ശകനായി വൈറ്റ് ഹൗസിന്റെ മുന്നിലെത്തിയത് ഓര്‍മ്മിപ്പിച്ച മോദി, ഒന്നര പതിറ്റാണ്ടു മുന്‍പ് അലസിപ്പോയ ഒരു അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ കാര്യം പരാമര്‍ശിച്ചില്ല. തനിക്കുണ്ടായിരുന്ന സന്ദര്‍ശന വിസ റദ്ദാക്കിയ, ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ നയതന്ത്ര വീസ നിഷേധിച്ച രാജ്യമാണ് അമേരിക്ക എന്നത്  ഓര്‍മ്മിപ്പിക്കാത്തതാണ് അദ്ദേഹത്തിന്റെ  നയതന്ത്രജ്ഞത. അന്ന് ‘ഇങ്ങോട്ടു വരേണ്ട’ എന്നു പറഞ്ഞ അമേരിക്ക പിന്നീട് 6 തവണ അദ്ദേഹത്തിനായി പച്ചപ്പരവതാനി വിരിച്ചു എന്നത് കാലം കരുതിവെച്ച  കാവ്യനീതിയാകും.

ഇത്തവണത്തെ സന്ദര്‍ശനത്തിന് മറ്റൊരു പ്രത്യേകത സ്‌റ്റേറ്റ് വിസിറ്റ് ആയിരുന്നു എന്നതാണത്.. യുഎസ് പ്രസിഡന്റ് തന്റെ രാജ്യത്തേക്ക് മറ്റ് രാജ്യങ്ങളിലെ തലവന്‍മാരെ ഔദ്യോഗികമായി ക്ഷണിക്കുന്നതാണ് സ്‌റ്റേറ്റ് വിസിറ്റ്. ഇങ്ങനെ ക്ഷണിക്കപ്പെടുമ്പോള്‍ അതിഥിയുടെ പേരിലല്ല, അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാജ്യത്തിന്റെ സന്ദര്‍ശമായിട്ടാണ് കണക്കാക്കപ്പെടുന്നത്. അതിഥിയുടെ താമസം, യാത്ര തുടങ്ങി എല്ലാം ചെലവുകളും ആതിഥേയ രാജ്യമായ യുഎസാണു വഹിക്കുക.

രാഷ്‌ട്രപതി എസ് രാധാകൃഷ്ണന്‍ (1963), പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗ് (2009) എന്നിവരാണ് മോദിയ്‌ക്ക് മുമ്പ് സ്‌റ്റേറ്റ് സന്ദര്‍ശനം നടത്തിയ ഇന്ത്യന്‍ നേതാക്കള്‍. രണ്ട് തവണ അമേരിക്കന്‍ കോണ്‍ഗ്രസില്‍ സംസാരിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ നേതാവ് കൂടിയാണ് നരേന്ദ്രമോദി.  ന്യൂയോര്‍ക്കില്‍  ഐക്യരാഷ്‌ട്ര സംഘടന ആസ്ഥാനത്തു രാജ്യാന്തര യോഗാദിന ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കല്‍, വൈറ്റ്ഹൗസില്‍ വന്‍ വരവേല്‍പ്പ്, ഔദ്യോഗിക അത്താഴവിരുന്ന്, ജോ ബൈഡനും ഭാര്യ ജില്‍ ബൈഡനും നല്‍കിയ സ്വകാര്യ വിരുന്ന് , ഓവല്‍ ഓഫിസില്‍ ബൈഡനുമായി കൂടിക്കാഴ്ച , കോണ്‍ഗ്രസ് സംയുക്ത സമ്മേളനത്തില്‍ പ്രസംഗം, ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന……. എല്ലായിടത്തും  തന്റേതായ മുദ്ര പതിപ്പിച്ചാണ് നരേന്ദ്രമോദി മടങ്ങിയത്.

സ്‌റ്റേറ്റ് സന്ദര്‍ശനം,  രണ്ട് തവണ അമേരിക്കന്‍ കോണ്‍ഗ്രസില്‍ സംസാരിക്കുന്ന ആദ്യ ഇന്ത്യന്‍ നേതാവ്  എന്നിവിയൊന്നുമല്ല നരേന്ദ്രമോദിയുടെ  അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ മാറ്റ് കൂട്ടുന്നത്.  ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ നിര്‍ണായക വഴിത്തിരിവ് സൃഷ്ടിച്ച സന്ദര്‍ശനം എന്നതാണത്. .മാറുന്ന ലോകത്ത് ഇന്ത്യയുടെ വളര്‍ച്ചയും നരേന്ദ്ര മോദിയെന്ന പ്രധാനമന്ത്രി നല്‍കുന്ന സുദൃഢ നേതൃത്വവും അമേരിക്കയ്‌ക്ക്  ബോദ്ധ്യപ്പെട്ടു.  അടുത്ത സുഹൃത്താകാന്‍ വിശ്വാസ്യതയുള്ള ഏക ഏഷ്യന്‍ രാജ്യം ഇന്ത്യയാണെന്ന തിരിച്ചറിലി അമേരിക്കയക്ക് ഉണ്ടാകുകയും ചെയ്തതിന്റെ നേര്‍ക്കാഴ്ചയാണ് സന്ദര്‍ശനത്തിലെ കാഴ്ചകളെല്ലാം.

‘കോവിഡിന് ശേഷമുള്ള ലോകക്രമം ഒരു പുതിയ രൂപമെടുക്കുകയാണ്. ആഗോള നന്മയ്‌ക്കും ലോക സമാധാനത്തിനും സ്ഥിരതയ്‌ക്കും വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്’ എന്നാണ്  വൈറ്റ് ഹൗസിലെ സ്വീകരണത്തിനുള്ള മറുപടിയില്‍ മോദി വ്യക്തമാക്കിയത്. ലോകം കേള്‍ക്കാന്‍ ആഗ്രഹിച്ച വാക്കുകള്‍ തന്നെയാണിവ. താന്‍ പ്രധാനമന്ത്രി സ്ഥാനമേറ്റെടുക്കുമ്പോള്‍ സാമ്പത്തിക നിലയില്‍ ലോകത്തിലെ പത്താം സ്ഥാനത്ത് നിന്ന് ഇന്ത്യ ഇന്ന് അഞ്ചാം സ്ഥാനത്തെത്തിയെന്നും  മൂന്നാം സ്ഥാനത്തെത്താന്‍ അധിക ദൂരം വേണ്ടിവരില്ലന്നുമുള്ള മോദിയുടെ വാക്കുകള്‍ക്ക് കിട്ടിയ കയ്യടി അദ്ദേഹമെന്ന നേതാവിലുള്ള വിശ്വാസം കൂടി ഉറപ്പിക്കുന്നതാണ്.

സ്വീകണത്തിനപ്പുറം ഇരുരാജ്യങ്ങളും തമ്മില്‍ ഏര്‍പ്പെട്ട കരാറുകള്‍ വലിയയൊരു ഗതിമാറ്റമാണ്.  പ്രതിരോധരംഗത്തെ സഹകരണം, സഹ ഉത്പ്പാദനം, ഗവേഷണം, പരീക്ഷണം, ടെക്‌നോളജിയുടെ കൈമാറ്റം എന്നിവയിലേക്ക് കടന്ന ആദ്യത്തെ പ്രതിരോധ കരാരിലാണ് ഇരുരാജ്യങ്ങളും ഒപ്പിട്ടത്. അമേരിക്ക ഇന്ത്യക്കു നല്‍കുന്ന യുദ്ധവിമാനങ്ങളുടെ എന്‍ജിന്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കും. ഭാവിയില്‍ യുദ്ധവിമാനങ്ങളുടെ എന്‍ജിന്‍ നിര്‍മ്മാണത്തില്‍ ഇന്ത്യ സ്വയംപര്യാപ്തതമാകും എന്നതാണ് ധാരണയിലെ വലിയ നേട്ടം. ആകാശത്തും കരയിലും സമുദ്രത്തിലുമുള്ള പ്രതിരോധ സഹകരണത്തിനുള്ള വലിയ പാതയാണ് മോദിയുടെ സന്ദര്‍ശനം തുറന്നിരിക്കുന്നത്

ഇന്ത്യയും അമേരിക്കയും സംയുക്തമായി 2024 ല്‍ ബഹിരാകാശ സ്‌പേസ് സ്‌റ്റേഷന്‍ പദ്ധതി നടപ്പിലാക്കും. അണ്ടര്‍ വാട്ടര്‍ ഡൊമെയ്ന്‍ അവബോധം ഉള്‍പ്പെടെയുള്ള സമുദ്ര സംരക്ഷണ സഹകരണം ശക്തിപ്പെടുത്താനും ധാരണയായിട്ടുണ്ട്. ബഹിരാകാശവും ആര്‍ട്ടിഫിഷ്യല്‍ ഇന്‍ന്റലിജന്‍സും ഉള്‍പ്പെടെയുള്ള പുതിയ പ്രതിരോധ മേഖലയിലേക്കാവും സഹകരണം നീങ്ങുക. എച്ച്-1 ബി വീസയില്‍ അമേരിക്കയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇന്ത്യയില്‍ തിരിച്ചു പോകാതെ അമേരിക്കയില്‍ തന്നെ വീസ പുതുക്കാന്‍ സാധിക്കുന്ന പൈലറ്റ് പദ്ധതി , ഇന്ത്യയില്‍  ബെംഗളൂരുവിലും അഹമ്മദാബാദിലുംകൂടി അമേരിക്കന്‍ കോണ്‍സുലേറ്റ് പ്രവര്‍ത്തനം എല്ലാം കൊണ്ടും ഇന്ത്യയക്ക് ഗുണപ്രഥമാകുന്ന നിരവധി ധാരണകളാണ് പിറന്നത്.

വ്യവസായ ലോകത്തിന്റെ പിന്തുണയാണ് മറ്റൊന്ന്.മോദിയുടെ ആരാധകനാണ് താനെന്ന ഇലോണ്‍ മസ്‌ക്കിന്റെ പ്രതികരണം ലോകത്തെ മറ്റ് വ്യവസായികളില്‍ ഉണ്ടാക്കുന്ന ചലനവും ചെറുതാകില്ല. ഇലോണ്‍ മസ്‌കുമായുള്ള കൂടികാഴ്ചയെ തുടര്‍ന്ന് ടെസ്‌ല ഇലക്ട്രിക് കാര്‍ നിര്‍മാണം ഇന്ത്യയില്‍ ആരംഭിക്കുന്നത് വേഗത്തിലാക്കും. അമേരിക്കന്‍ സെമികണ്ടക്ടര്‍ കമ്പനിയായ അപ്ലൈഡ് മെറ്റീരിയല്‍സ് അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ 400 മില്യന്‍ ഇന്ത്യയില്‍ മുതല്‍ മുടക്കും. ഇന്ത്യ ഏറെക്കാലമായി നോക്കിയിരുന്ന സമുദ്ര സംരക്ഷണത്തിനുള്ള സീ ഗാര്‍ഡിയന്‍ ഡ്രോണ്‍സ് എംക്യൂ-9 ബി ഇന്ത്യയ്‌ക്ക് ലഭ്യമാവും

ഗ്രാമ പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനായി സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് ഇന്ത്യയില്‍ അധികം താമസിയാതെ എത്തും. മൈക്രോ ചിപ്പ് നിര്‍മാണ കമ്പനി മൈക്രോണ്‍ ടെക്‌നോളജി് 2.75 ബില്യന്‍ ഡോളര്‍ മുടക്കി ഗുജറാത്തില്‍ ടെസ്റ്റ് പ്ലാന്റ് തുടങ്ങാനും ധാരണയായി. ആമസോണ്‍ കമ്പനി അടുത്ത ഏഴു വര്‍ഷത്തിനുള്ളില്‍ 13 ബില്യന്‍ ഡോളര്‍ ഇന്ത്യയില്‍ നിക്ഷേപം നടത്താനും ധാരണയുണ്ട്.  

ജനാധിപത്യവാദികള്‍ക്ക് ഏറെ പ്രതീക്ഷയും  നല്ലൊരു ലോകത്തിലേക്കുള്ള കുതിപ്പിന് വഴികാട്ടുന്നതുമാണ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ദൃഢബന്ധം. അത് കൂടുതല്‍ തിളക്കമുള്ളതാക്കാന്‍ വഴിതുറന്നതാണ് നരേന്ദമോദിയുടെ സന്ദര്‍ശം.  

പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു തന്നെയാണ് അമേരിക്ക സന്ദര്‍ശിച്ച ആദ്യ ഭാരത പ്രധാനമന്ത്രി. സ്വാതന്ത്ര്യം കിട്ടി അടുത്തവര്‍ഷം 1949ല്‍ നെഹ്‌റു കന്നി അമേരിക്കന്‍ സന്ദര്‍ശനം നടത്തുമ്പോള്‍ ഹാരി എസ് ട്രൂമാന്‍ ആയിരുന്നു അമേരിക്കന്‍ പ്രസിഡന്റ്. അസ്വസ്ഥതപ്പെടുത്താന്‍ വന്ന ആള്‍ എന്ന മനസ്സുമായിട്ടാണ് അന്ന് ട്രൂമാന്‍ നെഹ്‌റുവിനെ കണ്ടത്. ഗംഗയില്‍ കുളിക്കുന്നവരും കരിയില്‍ കിടക്കുന്നവരുമായ ജനങ്ങളുടെ രാജ്യമായ ഇന്ത്യയ്‌ക്ക് പ്രാധാന്യമൊന്നുമില്ലെന്ന്  ട്രൂമാന്‍  പരാമര്‍ശിക്കുകയും ചെയ്തു. നെഹ്‌റുവിനൊപ്പം നിന്ന് ഒരു പടം എടുക്കാന്‍പോലും  ട്രൂമാന്‍ തയ്യാറായില്ല. വാഷിംഗ്ടണും പെന്‍സല്‍ വേനിയയും കണ്ട് നെഹ്‌റു മടങ്ങി. 1956 ല്‍ വീണ്ടും നെഹ്‌റുപോയെങ്കിലും കാര്യമായ ഗുണമൊന്നും ഉണ്ടായില്ല. മൊറാര്‍ജിദേശായി 1978ല്‍ അമേരിക്ക സന്ദര്‍ശിച്ചു. വാഷിംഗ്ടണില്‍  ഔദ്യോഗിക വിരുന്നൊന്നും ഇല്ലായിരുന്നെങ്കിലും ജിമ്മികാര്‍ട്ടറുമായി ദക്ഷിണേന്ത്യന്‍ മേഖലകളിലേയും ആഫ്രിക്കയിലേയും സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ചേരി ചേരാ പ്രസ്ഥാനം അന്താരാഷ്‌ട്ര ബന്ധം പുലര്‍ത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയും നടന്നു. ഇന്ദിരാഗാന്ധി 1966, 1971, 1982 വര്‍ഷങ്ങളില്‍ അമേരിക്കയിലെത്തി. വനിതാ നേതാവ് എന്ന നിലയില്‍ പരിഗണന കിട്ടിയെങ്കിലും അമേരിക്ക പറയുന്നത് കേട്ടുമടങ്ങുന്ന പ്രതീതിയായിരുന്നു.   പാക്കിസ്ഥാനിനെതിരെ ഒരിക്കലും പട്ടാള നടപടി ഉണ്ടാവില്ലെന്ന ഉറപ്പാണ് 1982 ല്‍ ഇന്ദിര അമേരിക്കയ്‌ക്ക് നല്‍കിയത്.

1985ലും 1987ലും രാജീവ് ഗാന്ധി അമേരിക്ക സന്ദര്‍ശിച്ചു. സാങ്കേതിക വിദ്യാ കൈമാറ്റം ,വാനനിരീക്ഷണ ഗവേഷണങ്ങളില്‍ സഹകരണം തുടങ്ങിയ കാര്യങ്ങളില്‍ കരാര്‍ വെയ്‌ക്കാന്‍ കഴിഞ്ഞു.

സാമ്പത്തിക ദൗത്യവുമായി അമേരിക്കയിലെത്തിയ ആദ്യ ഭാരത പ്രധാനമന്ത്രി പി. വി. നരസിംഹറാവുവാണ്. ഇന്ത്യന്‍ സാമ്പത്തിക മേഖല തുറന്നിട്ടിരിക്കുന്നതായി തെളിയിക്കാനാണ് തന്റെ  രണ്ട് സന്ദര്‍ഭങ്ങളിലും റാവു ശ്രദ്ധിച്ചത്. 1992 ല്‍ യുഎന്‍ രക്ഷാസമിതിയോഗത്തില്‍ പങ്കെടുക്കാനെത്തിയ റാവു അവിടെവെച്ച് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷിനെ കാണുകയായിരുന്നു. 1994ല്‍ പ്രസിഡന്റ് ക്ലിന്റനുമായി കൂടികാഴ്ച നടത്തുകയും അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തികബന്ധം ശക്തിപ്പെടുത്തുകയായിരുന്നു യാത്രയുടെ പ്രധാന ഉദ്ദേശ്യം. പ്രധാനമന്ത്രിയായിരിക്കെ ഐ.കെ. ഗുജറാള്‍ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ പ്രസിഡന്റ ക്ലിന്റനെ കണ്ടു.

പ്രധാനമന്ത്രി എന്ന നിലയില്‍ എ.ബി. വാജ്‌പേയി നാലു തവണയാണ് അമേരിക്ക സന്ദര്‍ശിച്ചത്. 2001 ല്‍ രണ്ടുതവണയും 2002 ലും 2003ലും ഓരോ പ്രാവശ്യവും. ഭാരതത്തിന് പുതിയൊരു സാങ്കേതിക മുഖം നല്‍കാമെന്ന് 2001 ലെ സന്ദര്‍ശനത്തില്‍ പ്രസിഡന്റ് ബുഷ്, വാജ്‌പേയിക്ക് ഉറപ്പു നല്‍കി. വാജ്‌പേയിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ഉയര്‍ന്ന സാങ്കേതികവിദ്യ ഭാരതത്തിനു കൈമാറുന്നതില്‍ അമേരിക്ക ഉദാരമനസ്‌കത കാട്ടിയിരുന്നു. മന്‍മോഹന്‍സിംഗ്  എട്ട് പ്രാവശ്യം അമേരിക്കയില്‍ എത്തിയെങ്കിലും ആണവ കരാര്‍ ഉള്‍പ്പെടെ വിവാദങ്ങളില്‍ ചെന്നുപെട്ടതല്ലാതെ കാര്യമായൊന്നും ചെയ്യാനായില്ല.

അമേരിക്കയില്‍ ജേതാവായി കടന്നുവന്ന ആദ്യ ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദി എന്നതില്‍ തര്‍ക്കമില്ല.  അകറ്റി നിര്‍ത്താന്‍ ശ്രമിച്ച നേതാവിനെ അമേരിക്കയക്ക് സ്വീകരിച്ചാനയിക്കേണ്ടിവന്നു എന്നതാണ് സത്യം.

ദുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ 2005 മാര്‍ച്ചില്‍  യുഎസ് പര്യടനത്തിനുള്ള  നയതന്ത്ര വീസയ്‌ക്കുള്ള മോദിയുടെ അപേക്ഷ അമേരിക്ക തള്ളി എന്നു മാത്രമല്ല,  നേരത്തേ നല്‍കിയിരുന്ന ടൂറിസ്റ്റ് വീസ റദ്ദാക്കുകയും ചെയ്തു.പ്രവേശനാനുമതി നിഷേധിക്കപ്പെട്ടെങ്കിലും യുഎസിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡന്‍ ഹാളില്‍ ഉപഗ്രഹ സംപ്രേഷണം വഴി മോദിയുടെ പ്രസംഗം തത്സമയം പ്രദര്‍ശിപ്പിച്ച് സംഘാടകര്‍ അഭിമാനം കാത്തു.ന്യൂജഴ്‌സിയില്‍ നടക്കുന്ന ലോക ഗുജറാത്തി സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനു പുറപ്പെടാനിരിക്കെ 2008ലും മോദിക്കു വീസ നിഷേധിച്ചു.മോദിക്ക് വീസ നല്‍കരുതെന്ന് ആവശ്യപ്പെടുന്ന യുഎസ് കോണ്‍ഗ്രസ് പ്രമേയത്തിന്  26 റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരും 25 ഡമോക്രാറ്റിക് പാര്‍ട്ടിക്കാരും ഉള്‍പ്പെടെ 51 അംഗങ്ങള്‍ പിന്തുണക്കുകയും ചെയ്തു. ഗുജറാത്തില്‍ മനുഷ്യാവകാശലംഘനങ്ങള്‍ നടന്നു എന്നു പറഞ്ഞായിരുന്നു അതെല്ലാം.

എന്നാല്‍ 2014 ല്‍ തെരഞ്ഞെടുപ്പില്‍ ജയിച്ച ഉടന്‍, അതും  പ്രധാനമന്ത്രി പദം ഏല്‍ക്കും മുന്‍പേ  പ്രസിഡന്റ് ബാരക് ഒബാമയുടെ സന്ദര്‍ശന ക്ഷണം വന്നു.  പണ്ടു ചെയ്തതൊന്നും മനസ്സില്‍ വയ്‌ക്കാതെ ക്ഷണം സ്വീകരിച്ച് സെപ്റ്റമ്പര്‍ 26 ന് അമേരിക്കയില്‍ ചെന്നിറങ്ങിയ നാള്‍ മുതല്‍ 30 ന് തിരിച്ചുപോരുംവരെ താരപരിവേഷത്തോടെയുള്ള സമീപനം.

പ്രസിഡന്റ് ബരാക് ഒബാമയുമായുള്ള കൂടിക്കാഴ്ച, മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനിലെ സമ്മേളനം, ഐക്യരാഷ്‌ട്രസഭയിലെ പ്രസംഗം, യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍കീ മൂണുമായുള്ള കൂടിക്കാഴ്ച, യുവാക്കളുടെ സമ്മേളനത്തിലെ പ്രസംഗം, സപ്തംബര്‍ ഭീകരാക്രമണത്തിന്റെ വേദനയും യാതനയും നിറഞ്ഞ സ്മരണകള്‍ ഇരമ്പുന്ന ഗ്രൗണ്ട് സീറോയിലെ ആദരാഞ്ജലി, വര്‍ണ്ണവെറികളോട് സുധീരം പോരാടി അമേരിക്കയിലെ കറുത്ത വര്‍ഗക്കാര്‍ക്ക് ജീവിത സൗഭാഗ്യങ്ങള്‍ നേടി നല്‍കിയ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ സ്മാരക സന്ദര്‍ശനം…എല്ലാമെല്ലാം അവിസ്മരണീയമായിരുന്നു.. പ്രോട്ടോകോള്‍ പോലും മാറ്റിവച്ചാണ് ഒബാമ മോദിക്കൊപ്പം സഞ്ചരിച്ചത്. ലോക ജനത ഉറ്റുനോക്കിയ സന്ദര്‍ശനം ഭാരതഅമേരിക്കന്‍ ബന്ധത്തിലെ അപൂര്‍വ്വമായൊരു മുഹൂര്‍ത്തമായി. ഒബാമയും മോദിയും ചേര്‍ന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് പത്രത്തില്‍ മുഖപ്രസംഗം എഴുതിയതും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം

മുന്‍പ് അടല്‍ ബിഹാരി വാജ്‌പേയ് ചെയ്തതുപോലെ മോദിയും യുഎന്നില്‍ ഹിന്ദിയിലാണ് പ്രസംഗിച്ചത്. ലോകം കാതോര്‍ത്ത ആ പ്രസംഗത്തില്‍ പാക്കിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച അദ്ദേഹം പാക്കിസ്ഥാനുമായി ചര്‍ച്ചയ്‌ക്ക് ഭാരതം സന്നദ്ധമാണെന്നും വ്യക്തമാക്കി. എന്നാല്‍ ഭീകരപ്രവര്‍ത്തനം തുടരുമ്പോള്‍ അസമാധാനത്തിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ച അസാധ്യമാണെന്നും മോദി തുറന്നു പറഞ്ഞു. മാത്രമല്ല ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ   അന്താരാഷ്‌ട്ര തലത്തില്‍ എല്ലാ രാജ്യങ്ങളും യോജിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയും മോദി ചൂണ്ടിക്കാട്ടി. അന്താരാഷ്‌ട്ര തലത്തില്‍ യോഗാ വര്‍ഷം ആചരിക്കണമെന്ന അഭ്യര്‍ത്ഥനയും മോദി മുന്നോട്ടുവച്ചു. ജൂണ്‍ 21 അന്താരാഷ്‌ട്രയോഗാ ദിനമായി പ്രഖ്യാപിക്കുന്നത് തുര്‍ന്നാണ്.

മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനിലെ പൊതുസമ്മേളനം അമേരിക്കയ്‌ക്കു തന്നെ പുതിയ അനുഭവമായി. അമേരിക്കയുടെ ചരിത്രത്തില്‍ ഇതുവരെ ഒരു വിദേശ രാഷ്‌ട്രത്തലവന്റെ പ്രസംഗം കേള്‍ക്കാനും അദ്ദേഹത്തെ കാണാനും  ഇത്രയേറെ ആളുകള്‍ കൂടിയിട്ടില്ല. ഇരുപതിനായിരത്തിലധികം പേരാണ്  മാഡിസണ്‍ സ്‌ക്വയറില്‍ നേരിട്ടെത്തിയത്. ലോകത്തെമ്പാടുമുള്ള വിദേശ ഭാരതീയര്‍ക്ക് അവരുടെ അഭിമാനം കൊടുമുടിയില്‍ എത്തിയ ദിവസമായിരുന്നു അത്. പതിനായിരങ്ങള്‍ മോദിമോദി വിളികളോടെ പ്രധാനമന്ത്രിയെ സ്വീകരിച്ചു. കാവി ജാക്കറ്റും ക്രീം കുര്‍ത്തയും ധരിച്ചെത്തിയ മോദി താരശോഭയില്‍ തിളങ്ങി.  പാക്കിസ്ഥാന്‍ പത്രം ഡെയ്‌ലി ടൈംസിന്റെ മുഖപ്രസംഗം തന്നെ മതി നരേന്ദ്ര മോദിയുടെ ഐക്യരാഷ്‌ട്ര പൊതുസഭയിലെ കന്നി പ്രസംഗത്തിന്റെ സാക്ഷിപത്രമായി. യുഎന്‍ ജനറല്‍ അസംബ്ലിയിലെ ആകര്‍ഷകമായ പ്രസംഗത്തിലൂടെ നരേന്ദ്ര മോദി എല്ലാവരെയും കീഴടക്കിയപ്പോള്‍ നവാസ് ഷെരിഫ് ഒന്നുമല്ലാതായി എന്നാണ് ഡെയ്‌ലി ടൈംസ് മുഖപ്രസംഗത്തില്‍ പറഞ്ഞത്. ‘അസാധാരണമായ വൈദഗ്ധ്യത്തോടെ മോദി പുരാതന വേദ സംസ്‌കാരം ഉള്‍ക്കൊണ്ട് നടത്തിയ പ്രസംഗം ഉജ്ജ്വലമായിരുന്നു. നവാസ് ഷെരീഫിന്റെ പ്രസംഗത്തിന്റെ മുനയൊടിക്കാന്‍ മോദിക്ക് അവസരം ലഭിച്ചു. ജനറല്‍ അസംബ്ലി ദീര്‍ഘമായ, ഗൗരവമായ വിഷയങ്ങള്‍ അവതരിപ്പിക്കാനുള്ള വേദിയല്ല. അതേസമയം രാജ്യത്തിന്റെ മാതൃക അവതരിപ്പിക്കാനുള്ള വേദിയാണ്.  ഭാരതത്തിന്റെ ആദ്ധ്യാത്മിക പാരമ്പര്യത്തില്‍ ഉള്‍ക്കൊണ്ട മോദിയുടെ പ്രസംഗം അമേരിക്കന്‍ ജനതക്ക് പുതിയൊരു അനുഭവമായിരുന്നു.. പാശ്ചാത്യ ജനതയുടെ അഭിപ്രായം എത്ര കണ്ട് പ്രാധാന്യമുള്ളതാണ് എന്ന് ഉള്‍ക്കൊണ്ടായിരുന്നു മോദിയുടെ പ്രസംഗം. ഇത് മോദിയുടെ രാഷ്‌ട്രീയ കൂര്‍മ്മബുദ്ധിയുടെ അംഗീകാരം തന്നെയാണ്.’ പത്രം എഴുതി.

2015 സെപ്റ്റമ്പറില്‍ മോദി വീണ്ടും മോദി അമേരിക്കയിലെത്തി. ഐക്യരാഷ്ട പൊതു സഭയിലെ പ്രസംഗത്തിനു പുറമെ സിലിക്കണ്‍ വാലിയില്‍ ഇന്ത്യന്‍ സമൂഹം ഒരുക്കിയ പൊതു പരിപാടിയിലും പങ്കെടുത്തു. സാന്‍ ഹോസെയില്‍ 20,000 പേരാണ് അന്ന് സമമ്മേളിച്ചത്. 2016  മാര്‍ച്ചില്‍  നടന്ന ന്യൂകഌയര്‍ സുരക്ഷാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ മോദി അതേ വര്‍ഷം അമേരിക്കന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യാനും എത്തി. ഡോണ്‍ഡ് ് ട്രംപ് പ്രസിഡന്റായ ശേഷം മോദിയുടെ ആദ്യ സന്ദര്‍ശനം 2017 ല്‍ ജൂണിലായിരുന്നു. ഭീകരവാദം, വിസ പ്രശ്‌നം എന്നിവയില്‍ ഉഭയകക്ഷി ചര്‍ച്ചയക്കായിട്ടാണ ്എ ത്തിയത്.  അമേരിക്കന്‍ പ്രസിഡന്റിന്റെ കൈപിടിച്ച് പൊതു സമ്മേളന വേദിയിലേക്ക് എത്തിയ മോദിയുടെ പ്രധാനമന്ത്രി എന്ന നിലയില്‍  ആറാം അമേരിക്കന്‍ സന്ദര്‍ശനം ചരിതത്തിന്റെ ഭാഗവുമായി. അരലക്ഷത്തിലധികം ആളുകളെ സാക്ഷിയാക്കി ഡോണ്‍ഡ് ട്രമ്പിനെ മുന്നിലിരുത്തി ഇന്ത്യ എന്താണെന്ന് മോദി ലോകത്തെ കാട്ടിക്കൊടുത്തപ്പോള്‍ അത് ഒരു രാഷ്‌ട്രത്തലവനും അമേരിക്കയില്‍ കിട്ടിയിട്ടില്ലാത്ത് അംഗീകാരമായി. നെഹ്‌റുവിനൊപ്പം ഫോട്ടോ എടുക്കാന്‍ ഹാരി എസ് ട്രൂമാന്‍ മടികാട്ടിയെങ്കില്‍ മോദിക്കൊപ്പം സെല്‍ഫിക്കായി ചാഞ്ഞും ചെരിഞ്ഞും നിന്ന ട്രംപിലേക്കുള്ള ദൂരം തന്നയാണ് അമേരിക്ക ഇന്ത്യ ബന്ധത്തിന്റെ അളവുകോല്‍. അതിന്റെ ഗംഭീര തുടര്‍ച്ചയാണ് ഇപ്പോള്‍

നരേന്ദ്രമോദി അമേരിക്കയില്‍ വിണ്ടും തരംഗമായി മാറുന്നു. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്തസഭയിലെ അംഗങ്ങള്‍ കയ്യടിച്ച് അദ്ദേഹത്തെ കേള്‍ക്കുന്നു.അതേ സമയത്ത് ഇങ്ങ് ഇന്ത്യയില്‍ മോദിയെ എങ്ങനെ താറടിക്കാം എന്നാലോചിക്കാന്‍ കോണ്‍ഗ്രസിന്റെ അവിശുദ്ധ കൂട്ടായ്‌മ. അതും വിധിയുടെ മറ്റോരു വിളയാട്ടമാകാം.

Tags: americaനരേന്ദ്രമോദിമോദിയുടെ .യുഎസ് സന്ദര്‍ശനംjoe bidenവൈറ്റ് ഹൗസ്അമേരിക്ക
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യു.എസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ; കനത്ത ജാഗ്രതയിൽ ഗൾഫ് മേഖല, ബഹ്‌റൈന്‍, അബുദാബി, ഖത്തര്‍ എന്നിവിടങ്ങളിൽ ആക്രമണം

World

മിഡിൽ ഈസ്റ്റിൽ സമ്പൂർണ തയാറെടുപ്പിൽ അമേരിക്ക; ഇറാന്റെ ആണവ കേന്ദ്രങ്ങളും മിസൈൽ പദ്ധതിയും തകർക്കുക ലക്ഷ്യം

Vicharam

ഭാരതം-അമേരിക്ക വ്യാപാര കരാര്‍: നയതന്ത്ര വിജയവും സാമ്പത്തിക സാധ്യതകളും

World

പാകിസ്ഥാനെ അമേരിക്ക ‘ടോയ്ലെറ്റ് പേപ്പര്‍’ പോലെ വലിച്ചെറിഞ്ഞു; പാക് പ്രതിരോധമന്ത്രിയുടെ വിലാപം

Kerala

വ്യാപാര കരാറുകളെ എതിര്‍ക്കുന്നത് ചൈനീസ് താത്പര്യം സംരക്ഷിക്കാന്‍: രാജീവ് ചന്ദ്രശേഖര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.