ബംഗളൂരു: പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅദനി തിങ്കളാഴ്ച കേരളത്തിലെത്തും. ഉച്ചയ്ക്ക് ശേഷമുള്ള ഫ്ളൈറ്റില്‍ എറണാകുളത്തെത്തും.
പിതാവിന്റെ ആരോഗ്യനില മോശം ആയ പശ്ചാത്തലത്തിലാണ് യാത്ര. യാത്രാ ചെലവുകളില്‍ സര്‍ക്കാര്‍ ഇളവ് നല്‍കുമെന്നാണ് സൂചന.
മഅദനിക്ക് കേരളത്തിലേക്ക് പോകാന്‍ അനുമതി നല്കി ബംഗളൂരു കമ്മീഷണര്‍ ഓഫീസില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി കുടുംബം അറിയിച്ചു. യാത്രയ്ക്ക് ചെലവിനത്തില്‍ എത്ര തുക നല്‍കണമെന്നത് സംബന്ധിച്ച് തിങ്കളാഴ്ച രാവിലെ അറിയിപ്പ് നല്‍കുമെന്ന് പൊലീസ് അറിയിച്ചു. 12 ദിവസത്തേക്കാണ് യാത്രാനുമതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: