ന്യൂദല്‍ഹി : മണിപ്പൂര്‍ സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് വിളിച്ച സര്‍വകക്ഷി യോഗത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ കക്ഷികള്‍ . സമാധാനം പുനസ്ഥാപിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനം. അതേസമയം സര്‍വകക്ഷി യോഗത്തിന് ക്ഷണിക്കാത്തതില്‍ സിപിഐ പ്രതിഷേധം രേഖപ്പെടുത്തി.
മണിപ്പൂരില്‍ സംഘര്‍ഷം ഒന്നരമാസം പിന്നിട്ടിട്ടും അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി സര്‍വകക്ഷി യോഗം വിളിച്ചത്. പാര്‍ലമെന്റ് ലൈബ്രറി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍, കോണ്‍ഗ്രസ് ഉള്‍പ്പെടെ പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുത്തു. സിപിഐഎമ്മിനെ പ്രതിനിധീകരിച്ച് ജോണ്‍ ബ്രിട്ടാസ് എംപി പങ്കെടുത്തു.
മണിപ്പൂരിലേക്ക് ഒരാഴ്ചയ്ക്കകം സര്‍വകക്ഷി സംഘത്തെ അയക്കണം എന്ന് യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അതിനിടെ മണിപ്പൂരില്‍ അക്രമങ്ങള്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: