കാഞ്ഞാണി: നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ വില്പന നടത്താന്‍ ശ്രമിച്ച വ്യാപാരികളില്‍ നിന്നായി ഒരു മാസത്തിനിടെ 50,000 രൂപ പിഴ ഈടാക്കി അരിമ്പൂര്‍ പഞ്ചായത്ത്.
പഞ്ചായത്തും ആരോഗ്യവകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കടകളില്‍ നിന്ന് ഡിസ്പോസിബിള്‍ പ്ലേറ്റ്, കപ്പ്, പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ തുടങ്ങിയവ കണ്ടെടുത്തത്. ശുചിത്വം ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന ഭക്ഷണശാലകള്‍ക്കും പിഴ ചുമത്തി. പരിശോധനകള്‍ തുടര്‍ന്നും നടന്നുകൊണ്ടിരിക്കുകയാണ്. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സരേഷ് ശങ്കര്‍, സി. എം. മഹേന്ദ്ര, സെബാസ്റ്റ്യന്‍, പഞ്ചായത്ത് സ്റ്റാഫുകളായ പ്രമോദ്, കൃഷ്ണപ്രിയ എന്നിവരുടെ നേതൃത്വത്തിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തി നടപടിയെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: