വാഷിംഗ്ടണ്‍ ഡിസി: പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടണ്‍ ഡി.സി.യിലെ ജോണ്‍ എഫ്. കെന്നഡി സെന്ററില്‍ യുഎസ്എയിലെ പ്രൊഫഷണലുകളുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തു. യുഎസ്ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറമാണ് പരിപാടി സംഘടിപ്പിച്ചത്. യുഎസ്എ സ്റ്റേറ്റ് സെക്രട്ടറി, ആന്റണി ബ്ലിങ്കനും ചടങ്ങില്‍ പങ്കെടുത്തു.
ഇന്ത്യയില്‍ നിലവില്‍ വന്നുകൊണ്ടിരിക്കുന്ന അഗാധമായ പരിവര്‍ത്തനവും വിവിധ മേഖലകളില്‍ കൈവരിച്ച പുരോഗതിയും പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ എടുത്തുപറഞ്ഞു. ‘ഇതാണ് നിമിഷം’ എന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യയുമായി പങ്കാളിത്തം സ്ഥാപിക്കാന്‍ പ്രൊഫഷണലുകളെ ക്ഷണിച്ചു.വിവിധ മേഖലകളില്‍ നിന്നുള്ള ആയിരത്തോളം പ്രമുഖ പ്രൊഫഷണലുകള്‍ ചടങ്ങില്‍ പങ്കെടുത്തു.
നരേന്ദ്ര മോദി ബോയിംഗ് പ്രസിഡന്റും സിഇഒയുമായ ഡേവിഡ് എല്‍. കാല്ഹൂണുമായി കൂടിക്കാഴ്ച നടത്തി.വിമാനങ്ങളുടെ അറ്റകുറ്റപ്പണി, ഓവര്‍ഹോള്‍ (എംആര്‍ഒ) ഉള്‍പ്പെടെ, ഇന്ത്യയിലെ വ്യോമയാന മേഖലയില്‍ ബോയിങ്ങിന്റെ വലിയ സാന്നിധ്യത്തെക്കുറിച്ച് പ്രധാനമന്ത്രിയും കാല്‍ഹൗണും ചര്‍ച്ച ചെയ്തു. ഇന്ത്യയിലെ ബഹിരാകാശ നിര്‍മാണ മേഖലയില്‍ നിക്ഷേപം നടത്താന്‍ ബോയിങ്ങിനെ പ്രധാനമന്ത്രി ക്ഷണിച്ചു.
ആമസോണ്‍ പ്രസിഡന്റും സിഇഒയുമായ ആന്‍ഡ്രൂ ആര് ജാസിയുമായി പ്രധാനമന്ത്രികൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയും ജാസിയും ഇകൊമേഴ്സ് മേഖലയെക്കുറിച്ച് ചര്‍ച്ച നടത്തി. ഇന്ത്യയിലെ ലോജിസ്റ്റിക് മേഖലയില്‍ ആമസോണുമായി കൂടുതല്‍ സഹകരിക്കാനുള്ള സാധ്യതകളും അവര്‍ ചര്‍ച്ച ചെയ്തു. ഇന്ത്യയിലെ സൂക്ഷ്മ ഇടത്തരംചെറുകിട സംരംഭങ്ങളുടെ ഡിജിറ്റല്‍വല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആമസോണിന്റെ ഉദ്യമങ്ങളെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.
നരേന്ദ്ര മോദി വാഷിംഗ്ടണ്‍ ഡിസിയില്‍ വെച്ച് ആല്‍ഫബെറ്റ് ഇങ്ക്, ഗൂഗിള്‍ എന്നിവയുടെ സിഇഒ സുന്ദര്‍ പിച്ചൈയുമായി കൂടിക്കാഴ്ച നടത്തി..ഫിന്‍ടെക്; സൈബര്‍ സുരക്ഷാ ഉല്‍പ്പന്നങ്ങളും സേവനങ്ങളും; ഇന്ത്യയിലെ മൊബൈല്‍ ഉപകരണ നിര്‍മ്മാണവും തുടങ്ങി നിര്‍മ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ സഹകരണത്തിന്റെ കൂടുതല്‍ വഴികള്‍ പര്യവേക്ഷണം ചെയ്യാന്‍ പ്രധാനമന്ത്രി പിച്ചൈയെ ക്ഷണിച്ചു; ഗവേഷണവികസനവും നൈപുണ്യ വികസനവും പ്രോത്സാഹിപ്പിക്കുന്നതിന് ഗൂഗിളും ഇന്ത്യയിലെ അക്കാദമിക് സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണത്തെ കുറിച്ചും പ്രധാനമന്ത്രിയും പിച്ചൈയും ചര്‍ച്ച ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: