കാഞ്ഞാണി: അന്തിക്കാട് പോലീസ് സ്റ്റേഷന് പരിധിയില്‍ തീര്‍പ്പാകാതെ കിടന്നിരുന്ന 15 പരാതികളില്‍ 11 എണ്ണത്തിലും പരിഹാരമുണ്ടാക്കി വനിതാ അദാലത്ത് സമാപിച്ചു. തൃശൂര്‍ റൂറല്‍ വനിതാ സെല്‍ ഇന്‍സ്പെക്ടര്‍ ടി. ഐ. എല്‍സിയുടെ നേതൃത്വത്തില്‍ അന്തിക്കാട് കാര്‍ത്തിക ഓഡിറ്റോറിയത്തില്‍ നടന്ന അദാലത്തിലാണ് പരാതികള്‍ക്ക് പരിഹാരമായത്. ആവശ്യമായവര്‍ക്ക് വേണ്ട കൗണ്‍സലിംഗും ഇതോടനുബന്ധിച്ച് നല്കി.
അന്തിക്കാട് എസ്എച്ച്ഒ പി. കെ. ദാസ്, വനിതാ ശിശുക്ഷേമ വകുപ്പ് തൃശൂര്‍ ജില്ലാ ഓഫീസര്‍ എന്‍. മീര, ചൈല്‍ഡ് ഡെവലപ്മെന്റ് പ്രൊജക്ട് ഓഫീസര്‍ എല്‍. രജിനി, ബിജു മൂത്തേടത്ത്, എസ്ഐ സി. ഐശ്വര്യ, വനിതാ സെല്‍ സീനിയര്‍ സിവില്‍ ഓഫീസര്‍ ഷാജമോള്‍, അഭിഭാഷകരായ പി. ടി. ഗായത്രി, എന്‍. റീന ജോണ്‍, കെ. ആര്. രാജി തുടങ്ങിയവര്‍ നേതൃത്വം നല്കി. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോംഗ്റെയുടെ നിര്‍ദേശാനുസരണമാണ് അദാലത്ത് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: