ഗോഹട്ടി :അസമില്‍ കാലാവസ്ഥ മെച്ചപ്പെട്ടത് കാരണം വെള്ളപ്പൊക്കത്തിന്റെ സ്ഥിതി അല്‍പ്പം മെച്ചപ്പെട്ടു. എന്നാല്‍ സംസ്ഥാനത്തെ 19 ജില്ലകളിലായി 4,88,000-ത്തിലധികം ആളുകള്‍ ഇപ്പോഴും വെള്ളപ്പൊക്കത്തില്‍ കുടുങ്ങിക്കിടക്കുകയാണ്.
54 റവന്യൂ സര്‍ക്കിളുകളിലായി 1538 വില്ലേജുകളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ 1466 ഹെക്ടറില്‍ കൃഷിനാശം സംഭവിച്ചു. നല്‍ബാരി ജില്ലയില്‍ ഒരാള്‍ കൂടി മരിച്ചു.
പല ജില്ലകളിലും വെള്ളപ്പൊക്കത്തില്‍ റോഡുകള്‍, പാലങ്ങള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ തകര്‍ന്നിട്ടുണ്ട്.
പ്രളയബാധിത ജില്ലകളിലായി 140 ദുരിതാശ്വാസ ക്യാമ്പുകളും 75 ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങളും സംസ്ഥാന സര്‍ക്കാര്‍ തുറന്നിട്ടുണ്ട്. സംസ്ഥാന, കേന്ദ്ര ദുരന്ത നിവാരണ സേനകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ട്.മനസ്, പഗ്ലാഡിയ, പുത്തിമാരി, ബ്രഹ്മപുത്ര നദികള്‍ അപകടനിലയ്‌ക്ക് മുകളില്‍ ഒഴുകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: