വടക്കഞ്ചേരി: മഴ കനക്കും മുമ്പേ വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാത തകര്‍ന്നു. നിര്‍മാണം പൂര്‍ത്തീകരിച്ച ഭാഗത്താണ് പലയിടങ്ങളിലായി വിള്ളല്‍ വീണിരിക്കുന്നത്. പന്നിയങ്കര ടോള്‍ പ്ലാസക്ക് സമീപമാണ് ഇത് വ്യാപകമായിട്ടുള്ളത്.
റോഡില്‍ വിള്ളല്‍ വീണ ഭാഗത്ത് ടാര്‍ മിശ്രിതം ഉപയോഗിച്ച് ബലപ്പെടുത്തുന്ന പ്രവൃത്തികളും കരാര്‍ കമ്പനി ചെയ്യുന്നുണ്ട്. മഴ കനത്താല്‍ വിള്ളല്‍ വീണ ഭാഗങ്ങള്‍ ഒലിച്ചുപോകാനാണ് സാധ്യതയെന്ന് നാട്ടുകാര്‍ പറഞ്ഞു. ദേശീയപാതയില്‍ വടക്കഞ്ചേരി മേല്‍പ്പാലത്തില്‍ ഇപ്പോഴും കുത്തിപ്പൊളിച്ച് പണികള്‍ നടക്കുന്നുണ്ട്.
നിരവധി തവണ കുത്തിപ്പൊളിച്ച മേല്‍പ്പാലം ജോയിന്റുകളാണ് ഇപ്പോഴും കുത്തിപൊളിച്ചു കോണ്‍ക്രീറ്റ് നടത്തുന്നത്. ഇപ്പോള്‍ മേല്‍പ്പാലത്ത് തൃശൂര്‍ ദിശയിലാണ് രണ്ടു ഭാഗങ്ങളില്‍ കുത്തിപ്പൊളിച്ചു പണികള്‍ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: