സാന്‍ഫ്രാന്‍സിസ്കോ : യുഎസ് പ്രസിഡന്റ് ജോ ബൈഡന് ഉള്‍പ്പടെയുള്ള പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടിനു നേരെ സൈബര്‍ ആക്രമണം നടത്തിയ യുവാവിന് ജയില്‍ ശിക്ഷ. ജോസഫ് ജെയിംസ് കോനറിനെയാണ് ശിക്ഷയ്ക്ക് വിധിച്ചത്. 2020 ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്കു നേരെ സൈബര്‍ ആക്രമണം നടത്തിയെന്നതാണ് കേസ്. ഇലോണ്‍ മസ്ക്, കിം കര്ദ്ദിഷായന് ഉള്‍പ്പടെ 130ഓളം പ്രമുഖരുടെ ട്വിസ്റ്റര്‍ അക്കൗണ്ടുകളാണ് 24 കാരനായ ഇയാള്‍ ഹാക്ക് ചെയ്യുന്നത്.
അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് ന്യൂയോര്‍ക്ക് കോടതി കോനാറിന് വിധിച്ചിരിക്കുന്നത്. സൈബറാക്രമണം നടത്തിയതായി ഇയാള്‍ തന്നെ കുറ്റസമ്മതം നടത്തുകയായിരുന്നു. തന്റെ കൃത്യങ്ങള്‍ വിഡ്ഢിത്തരവും അര്‍ത്ഥ ശൂന്യവുമായിരുന്നുവെന്നാണ് കോനാര്‍ എന്നായിരുന്നു കോനാറിന്റെ കുറ്റസമ്മതം.
പ്ലഗ്വാല്ക്ജോ എന്ന പേരിലാണ് കോനാര്‍ ഓണ്‍ലൈനില്‍ അറിയപ്പെട്ടിരുന്നത്. ക്രിപ്റ്റോ കറന്‍സി തട്ടിപ്പ് നടത്താനായിരുന്നു കോനാറിന്റെ നീക്കം. ഇത് ട്വിറ്റര്‍ തിരിച്ചറിഞ്ഞ് ഇടപെടലുകള്‍ നടത്തുകയായിരുന്നു. സംഭവത്തില്‍ ഈ വര്‍ഷം ഏപ്രിലിലാണ് കോനാറിനെ സ്പെയിനില്‍ നിന്നും യുഎസിലേക്ക് എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: